ബിജെപി ജനറല്‍ കൗണ്‍സിലിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

Friday 6 January 2017 11:06 pm IST

കോട്ടയം: ബിജെപി സംസ്ഥാന ജനറല്‍ കൗണ്‍സിലിന് ആതിഥേയത്വം വഹിക്കാന്‍ കോട്ടയത്ത് ഒരുക്കങ്ങള്‍ പൂര്‍ത്തിയായിവരുന്നു.  കേരളത്തില്‍ ബിജെപിയുടെ പുതിയ സംഘടനാ നേതൃത്വം നിലവില്‍ വന്നതിന് ശേഷം ആദ്യമായാണ് സംസ്ഥാന ജനറല്‍ കൗണ്‍സില്‍ നടക്കുന്നത്. കോട്ടയം മാമ്മന്‍മാപ്പിള ഹാളില്‍ നടക്കുന്ന ജനറല്‍ കൗണ്‍സിലില്‍ ദേശീയ നേതാക്കളും സംബന്ധിക്കും. കേരളത്തിലെ സമകാലിക സംഭവവികാസങ്ങള്‍ വിലയിരുത്തി വിശദമായ ചര്‍ച്ചകള്‍ നടക്കും. അതിന്റെ അടിസ്ഥാനത്തില്‍ സ്വീകരിക്കേണ്ട നയപരിപാടികള്‍ക്കും കര്‍മ്മപദ്ധതികള്‍ക്കും അവസാന രൂപം നല്‍കി പ്രഖ്യാപിക്കും. 1300ല്‍പ്പരം പ്രതിനിധികളാണ് ജനറല്‍ കൗണ്‍സിലില്‍ പങ്കെടുക്കുക. ഇതിന് മുന്നോടിയായി 16, 17 തീയതികളില്‍ കോട്ടയത്ത് സംസ്ഥാന കോര്‍ ഗ്രൂപ്പ്, സംസ്ഥാന ഭാരവാഹി യോഗങ്ങളും, സംസ്ഥാന സമിതിയും ചേരും.കോട്ടയത്ത് ആദ്യമായി നടക്കുന്ന സംസ്ഥാന ജനറല്‍ കൗണ്‍സിലിനുള്ള സംഘാടകസമിതി രൂപീകരിച്ചു. വിവിധ കമ്മിറ്റി കണ്‍വീനര്‍മാരായി കെ.പി.ഭുവനേശ്(താമസം), നീറിക്കാട്കൃഷ്ണകുമാര്‍(ഭക്ഷണം), റീബാവര്‍വര്‍ക്കി(കോള്‍സെന്റര്‍), സി.എന്‍.സുബാഷ്(ഹാള്‍ അറേഞ്ച്‌മെന്റ്), ടി.എന്‍.ഹരികുമാര്‍(വാഹനം), രമേശ് കാവിമറ്റം(പ്രചാരണം), കെ.ജി.കണ്ണന്‍(പ്രിന്റിംഗ്), കെ.കെ.മണിലാല്‍(രജിസ്‌ട്രേഷന്‍), ടി.എ.ഹരികൃഷ്ണന്‍(നേതാക്കള്‍), എന്‍.കെ.ശശികുമാര്‍(വോളന്റിയര്‍), മോഹനന്‍ പനയ്ക്കല്‍(പോലീസ്), എം.വി.ഉണ്ണികൃഷ്ണന്‍(മീഡിയ) എന്നിവരെ നിശ്ചയിച്ചു. ജില്ലാപ്രസിഡന്റ് എന്‍. ഹരിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം മേഖലാപ്രസിഡന്റ് എന്‍.കെ. നാരായണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ജില്ലാഭാരവാഹികളായ കെ.പി.സുരേഷ്, ലിജിന്‍ലാല്‍, ടി.എ.ഹരികൃഷ്ണന്‍, എന്‍.കെ.ശശികുമാര്‍, നീറിക്കാട്കൃഷ്ണകുമാര്‍, എം.വി.ഉണ്ണികൃഷ്ണന്‍, കെ.പി.ഭുവനേശ്, സി.എന്‍.സുബാഷ്, റീബാവര്‍വര്‍ക്കി, കെ.കെ.മണിലാല്‍, സുമാവിജയന്‍, കെ.എംതോമസ്, ലാല്‍കൃഷ്ണ, രമേശ്കാവിമറ്റം എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.