ന്യൂദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ബജറ്റ് മാറ്റിവയ്ക്കണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കേന്ദ്രസര്‍ക്കാരിന്റെ നിലപാട് ആരാഞ്ഞു. ക്യബിനറ്റ് സെക്രട്ടറി പ്രദീപ് കുമാര്‍ സിന്‍ഹയോട് ആണ് തെരഞ്ഞെടുപ്പ് കമ്മീഷന് നിലപാട് ആരാഞ്ഞത്.
ഈ മാസം 10നകം നിലപാട് അറിയിക്കാനാണ് കമ്മീഷന് ആവശ്യപ്പെട്ടിരിക്കുന്നത്. ബജറ്റ് നേരത്തെ അവതരിപ്പിക്കാന്‍ ആലോചിക്കുന്നുണ്ടെങ്കില്‍ അതിനുള്ള കാരണങ്ങള്‍ വ്യക്തമാക്കണമെന്ന് കമ്മിഷന് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഈ മാസം 31ന് തുടങ്ങും. പൊതുബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും. റെയില്‍വേക്കുള്ള വിഹിതവും ചേര്‍ത്തുള്ള ആദ്യ ബജറ്റാണിത്. സമ്മേളനത്തിന്റെ ആദ്യ ഭാഗം ഫെബ്രുവരി 9ന് സമാപിക്കും.31നാണ് രാഷ്ട്രപതിയുടെ പ്രസംഗവും സാമ്പത്തിക സര്‍വ്വേയും.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: