ശ്രീനഗര്‍: നോട്ട് അസാധുവാക്കലിനു ശേഷം കശ്മീരില്‍ അക്രമങ്ങള്‍ 60 ശതമാനം കുറഞ്ഞതായി റിപ്പോര്‍ട്ട്. ഭീകരാക്രമണവും കുഴല്‍പ്പണ ഇടപാടുകളും കുറഞ്ഞു.
ക്വറ്റയിലും കശ്മീരിലും അടിക്കുന്ന ഒറിജിനലിനെ വെല്ലുന്ന കള്ളനോട്ടുകള്‍ അടക്കമാണ് കശ്മീരിലേക്ക് ഭീകര്‍ എത്തിയിരുന്നത്. ഇത് പൂര്‍ണ്ണമായും ഇല്ലാതായി. ഇതോടെ പണം വാങ്ങി പകരം അക്രമം അഴിച്ചുവിടുന്ന ചില നാട്ടുകാരുടെ പരിപാടിയും നിലച്ചു. നോട്ട് അസാധുവാക്കലിനു ശേഷം ഒരു സ്ഫോടനം മാത്രമാണ് കശ്മീരിലുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: