റോഡ് സുരക്ഷയ്ക്ക് രണ്ട് ആപ്പുകള്‍

Saturday 7 January 2017 2:46 pm IST

ന്യൂദല്‍ഹി: റോഡ് സുരക്ഷ ലക്ഷ്യമിട്ട് കേന്ദ്ര റോഡ് മന്ത്രാലയം രണ്ട് ആപ്പുകള്‍ തയ്യാറാക്കുന്നു. എം പരിവഹന്‍, ഇ ചലാന്‍ എന്നിവയാണിവ. റോഡ് സുരക്ഷ, പൗരന്മാരും മോട്ടോര്‍വാഹന വകുപ്പും തമ്മിലുള്ള ആശയവിനിമയം എന്നിവ ശക്തമാക്കാനുള്ളതാണ് ഇ പരിവഹന്‍. വാഹനം, ഡ്രൈവര്‍ എന്നിവരെപ്പറ്റിയുള്ള വിവരവും ഈ ആപ്പില്‍ ലഭിക്കും.ഡ്രൈവര്‍ നല്ലയാളാണോ, കുറ്റകൃത്യത്തില്‍ പെട്ടിട്ടുണ്ടോ വാങ്ങാനുദ്ദേശിക്കുന്ന സെക്കന്റ ഹാന്‍ഡ് വാഹനം നല്ലതാണോ അപകത്തില്‍ പെട്ടതാണോ തുടങ്ങിയ വിവരങ്ങള്‍ ഇതിലൂടെ ലഭിക്കും. അപകടം റിപ്പോര്‍ട്ട് ചെയ്യാനും അടിയന്തരമായി സഹായം എത്തിക്കാനും ഉപകരിക്കും. നിയമം തെറ്റിച്ചാല്‍ ഡ്രൈവറെ പിടിച്ച് ലൈസന്‍സ് നമ്പര്‍ ആപ്പില്‍ നല്‍കിയാലുടന്‍ ഇയാളെപ്പറ്റിയുള്ള മുഴുവന്‍ വിവരങ്ങളും ലഭിക്കും. ട്രാഫിക് പോലീസിനും ഗതാഗത അതോറിറ്റിക്കും വേണ്ടിയുള്ളതാണ് ഇ ചലാന്‍. നികുതി, പിഴ എന്നിവയടക്കം മുഴുവന്‍ സാമ്പത്തിക ഇടപാടുകള്‍ക്കും ഇ ചലാന്‍ ഉപയോഗിക്കാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.