ഉത്തരേന്ത്യയില്‍ കനത്ത മഞ്ഞുവീഴ്ച

Saturday 7 January 2017 3:26 pm IST

ന്യൂദല്‍ഹി: ഉത്തരേന്ത്യയില്‍ പലയിടങ്ങളിലും അതിശൈത്യം. സിംല, മണാലി, കുളു, ധര്‍മ്മശാല തുടങ്ങി പലയിടങ്ങളിലും ശക്തമായ മഞ്ഞുവീഴ്ചയുമുണ്ട്. ഹിമാചല്‍, ഉത്താരാഖണ്ഡ്,യുപി തുടങ്ങി മിക്ക സംസ്ഥാനങ്ങളിലും കൊടും തണുപ്പാണ്. പാലംപൂര്‍,സോളന്‍, നാഹന്‍, ബിലാസ്പ്പൂര്‍, ഊന,ഹമീര്‍പൂര്‍, മാണ്ഡി തുടങ്ങിയ സ്ഥലങ്ങളില്‍ കൊടും തണുപ്പിനിടയില്‍ കനത്ത മഴയും കൂടി പെയ്‌തോടെ തണുപ്പ് അസഹ്യമായി. ഹിമാചലില്‍ പലയിടങ്ങളിലും മഞ്ഞുവീണ് വഴികളടഞ്ഞു. ഗതാഗതം സ്തംഭിച്ചു. വിനോദസഞ്ചാരികള്‍ പലസ്ഥലങ്ങളിലും കുടുങ്ങിയിരിക്കുകയാണ്. മണാലിയിലെ കോത്തിയില്‍50 പേര്‍ കുടുങ്ങി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.