ആലപ്പുഴ: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന പ്രധാനമന്ത്രി ഫസല്‍ ഭീമായോജന ഇന്‍ഷ്വറന്‍സ് പദ്ധതി, കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷ്വറന്‍സ് പദ്ധതി എന്നിവ ഈ വര്‍ഷം രണ്ടാം വിളക്കാലത്ത് റാബി 2016-17 സീസണില്‍ സംസ്ഥാനത്ത് നടപ്പിലാക്കും.
ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ നടപ്പു സീസണില്‍ ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ പുഞ്ച നെല്‍കൃഷിക്കും, എല്ലാ ജില്ലകളിലെയും വാഴ, മരിച്ചീനി എന്നീ വിളകള്‍ക്കും പ്രകൃതിക്ഷോഭങ്ങള്‍, കീടരോഗാക്രമണം എന്നിവ മൂലമുണ്ടാകുന്ന ഉത്പാദന നഷ്ടത്തിനുമാണ് ഇന്‍ഷ്വറന്‍സ് സംരക്ഷണം നല്‍കുന്നത്. അഗ്രിക്കള്‍ച്ചറല്‍ ഇന്‍ഷ്വറന്‍സ് കമ്പനി ഓഫ് ഇന്ത്യയാണ് പദ്ധതിയുടെ നിര്‍വ്വഹണ ഏജന്‍സി. നെല്‍കൃഷിക്ക് റാബി സീസണില്‍ ഇന്‍ഷ്വര്‍ ചെയ്യുന്ന തുകയുടെ 1.5 ശതമാനവും മറ്റു വിളകള്‍ക്ക് 5 ശതമാനവും ആയിരിക്കും പ്രീമിയം നിരക്ക്. പദ്ധതിയില്‍ ചേരുന്നതിനുളള അവസാന തീയതി ജനുവരി 15 ആണ്.
യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയാണ് ഈ പദ്ധതിയുടെ നിര്‍വ്വഹണ ഏജന്‍സി. കുടുതല്‍ വിവരങ്ങള്‍ക്ക് അതാത് കൃഷി’ഭവനുമായോ, യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി ഓഫീസുമായോ, അഗ്രിക്കള്‍ച്ചറല്‍ ഇന്‍ഷ്വറന്‍സ് കമ്പനിയുടെ റിജിയണല്‍ ഓഫീസുമായോ (0471- 2334493) ബന്ധപ്പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: