ആലപ്പുഴ: തൊഴിലുറപ്പ് പദ്ധതി ഉള്‍പ്പെടെയുള്ള 20 ഇന പരിപാടികളില്‍ ഗ്രാമീണ റോഡ് നിര്‍മാണത്തില്‍ ജില്ല ലക്ഷ്യം കൈവരിച്ചു. 267.12 കിലോമീറ്റര്‍ റോഡ് നിര്‍മാണം ലക്ഷ്യമിട്ട ജില്ല ഡിസംബര്‍ മാസം തന്നെ ലക്ഷ്യം കൈവരിച്ചു. ജില്ല വികസന സമിതിയില്‍ അവതരിപ്പിച്ചതാണ് ഈ കണക്ക്. തൊഴിലുറപ്പ് പദ്ധതിയില്‍ 23,2606 തൊഴില്‍ കാര്‍ഡുകള്‍ നല്കാന് ലക്ഷ്യമിട്ടിരുന്നത് മുഴുവന്‍ നടപ്പാക്കി. 55,87,822 തൊഴില്‍ ദിനങ്ങള്‍ ലക്ഷ്യമിട്ടതില്‍ 37,65,928 തൊഴില്‍ദിനങ്ങള്‍ സൃഷ്ടിക്കാനായി. ഇന്ദിര ആവാസ് യോജന പ്രകാരം 3,468 വീടുകള്‍ ലക്ഷ്യമിട്ടതില്‍ 1,279 എണ്ണം പൂര്‍ത്തികരിക്കാനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: