ഭക്തജനത്തിരക്കേറി

Saturday 7 January 2017 8:08 pm IST

ശബരിമല: മകരവിളക്കിന് ഏഴുനാള്‍ മാത്രം; സന്നിധാനത്ത് വന്‍തിരക്ക്. വെള്ളിയാഴ്ച രാത്രിയില്‍ നിലയ്ക്കലില്‍ തീര്‍ത്ഥാടക വാഹനങ്ങള്‍ തടഞ്ഞു. പമ്പയിലെ തിരക്ക് കുറയുന്നതിന് അനുസരിച്ച് ചെറുവാഹനങ്ങള്‍ ഇടയ്ക്കിടയ്ക്ക് മാത്രമാണ് കടത്തിവിട്ടത്. ത്രിവേണി ചക്കുപാലം ഉള്‍പ്പെടെ പാര്‍ക്കിംഗ് മൈതാനികള്‍ എല്ലാം നിറഞ്ഞു. പത്തുമണിക്കൂറിലധികം കാത്തുനിന്ന ശേഷമാണ് ദര്‍ശനം നടത്താനായത്. കാത്തിരിപ്പിന്റെ കാഠിന്യത്തില്‍ കന്നിസ്വാമിമാര്‍ തളര്‍ന്നു. മരക്കൂട്ടം മുതല്‍ സന്നിധാനം വരെ നിരയുടെ ഒരു വശത്തുമാത്രമാണ് കുടിവെള്ളം ലഭിച്ചത്. കുടിവെള്ളവും ലഘുഭക്ഷണവും കിട്ടാതെ വലഞ്ഞു. വിരിപ്പുരകളും ഡോണര്‍ഹൗസുകളും നിറഞ്ഞു. മരക്കൂട്ടത്തുനിന്നും തീര്‍ത്ഥാടകരെ നിയന്ത്രിച്ചാണ് കടത്തിവിടുന്നത്. ഇന്നലെ പുലര്‍ച്ചെ നടതുറന്നപ്പോള്‍ ദര്‍ശനത്തിനുള്ള നിര ശബരിപീഠം വരെനീണ്ടു. ഉച്ചയ്ക്ക് നടയടച്ചപ്പോഴും ശബരിപീഠം വരെ ക്യൂ ഉണ്ടായിരുന്നു. രാവിലെ മുതല്‍ പമ്പയില്‍ തീര്‍ത്ഥാടകരെ തടഞ്ഞുനിയന്ത്രിച്ചിരുന്നു. സന്നിധാനത്തെ തിരക്ക് കുറയുന്നതനുസരിച്ചാണ് പമ്പയില്‍നിന്ന് തീര്‍ത്ഥാടകരെ സന്നി ധാനത്തേക്ക് കടത്തിവിടുന്നത് .ഇതോടെ പമ്പ നടപന്തലുകളും മണപ്പുറവും തീര്‍ത്ഥാടകരെ കൊണ്ട് നിറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.