തൊടുപുഴ: വഴിത്തല സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ മോഷണം. ഓഫീസിന്റെ കതക് തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ മേശയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന 38000 രൂപയും മേശയുടെ പുറത്ത് പേപ്പറില്‍ പൊതിഞ്ഞ് സൂക്ഷിച്ചിരുന്ന 2000 രൂപയുമാണ് കവര്‍ന്നത്.
ഇന്നലെ രാവിലെ സ്കൂളിലെത്തിയ അധ്യാപകരാണ് മോഷണ വിവരം അറിയുന്നത്. ഉടന്‍ തന്നെ തൊടുപുഴ പോലീസില്‍ വിവരം അറിക്കുകയായിരുന്നു. തൊടുപുഴ എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം സംഭവ സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും പ്രതികളെക്കുറിച്ച് വിവരം ലഭിച്ചില്ല. വിരലടയാള സംഘവും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: