ലണ്ടന്‍: ലണ്ടനില്‍ മലയാളിയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി. സൗത്താളി ഈസ്റ്റ് ഹാമില്‍ താമസിക്കുന്ന ജോണ്‍ മരിയ (50) ആണു മരിച്ചത്. തിരുവനന്തപുരം പളളിത്തുറ സ്വദേശിയാണ്. വെള്ളിയാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്.
17 വര്‍ഷമായി യുകെയിലാണു ബ്രിട്ടീഷ് പൗരത്വമുളള ജോണ്‍ താമസിച്ചിരുന്നത്. മക്കളും കുട്ടികളും നാട്ടിലാണ്. ആറു മാസം മുമ്പു ഭാര്യയുടെ ഓപ്പറേഷനു വേണ്ടി നാട്ടിലെത്തിയിരുന്നു. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സൗത്താളില്‍ തിരിച്ചെത്തിയത്. വെയര്‍ഹൗസില്‍ ജോലി ചെയ്തിരുന്ന ജോണിന്റെ ജോലി അടുത്ത കാലത്തു നഷ്ടപ്പെട്ടിരുന്നു.
ജോണുമായി ഫോണില്‍ ബന്ധപ്പെടാന്‍ സുഹൃത്തുക്കള്‍ ശ്രമിച്ചപ്പോള്‍ കിട്ടാതിരുന്നതിനെ തുടര്‍ന്ന് പോലീസില്‍ പരാതിപ്പെട്ടപ്പോഴാണു മരണ വിവരം അറിയുന്നത്. മൃതദേഹം സൗത്താളിലെ ഈലിങ് ആശുപത്രി മോര്‍ച്ചറിയില്‍. സംസ്കാരം തിരുവനന്തപുരത്തു നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: