ന്യൂദല്‍ഹി: തലച്ചോറിന് അപൂര്‍വ്വ രോഗം പിടിപെട്ട ബാലന് സഹായഹസ്തവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.12 വയസുള്ള ഗുജറാത്ത് ആംറേലി സ്വദേശി പാര്‍ഥനാണ് മോദിയുടെ സഹായം ആശ്വാസമായത്.
സബ് അക്യൂട്ട് സ്ക്ലിറോസിങ് പാന്എന്സഫലൈറ്റിസ് എന്ന രോഗമാണ് ബാധിച്ചിരുന്നത്. റൂബെല എന്ന മസ്തിഷക രോഗവുമായി ബന്ധപ്പെട്ട മാരകമായ രോഗം. പിതാവ് തന്റെ വസ്തുവും ഭാര്യയുടെ ആഭരണങ്ങളും വിറ്റ് പാര്ഥനെ ചികില്‍സിച്ചിട്ടും രോഗം കൂടിവരികയായിരുന്നു. തുടര്‍ച്ചായി ദീര്‍ഘകാലം ചികില്‍സ വേണം. മകന്റെ ജീവന് രക്ഷിക്കാന്‍ വേറെ വഴിയൊന്നും കാണാതെ വന്നതോടെ മോദിക്ക് കത്തെഴുതുകയായിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ മറുപടിയും ലഭിച്ചു.
എയിംസില്‍ പൂര്‍ണ്ണമായും സൗജന്യചികില്‍സ നല്കാമന്നൊയിരുന്നു മറുപടി. പാര്ഥന് ഇപ്പോള്‍ എയിംസില്‍ ചികില്‍സയിലാണ്. ചികില്‍സ മുഴുവന്‍ സൗജന്യമാണെങ്കിലും ദൈവത്തിന്റെ കൈയിലാണ് എല്ലാം. സ്ഥിതി ഗുരുതരമാണ്. ആശുപത്രി അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: