തൊടുപുഴ: റവന്യു ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ തൊടുപുഴ ഉപജില്ലയ്ക്ക് ഓവറോള്‍ കിരീടം. യുപി, ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളില്‍ വ്യക്തമായ ലീഡോടെയാണ് തൊടുപുഴ വിജയ കിരീടം ചൂടിയത്. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 364 പോയിന്റു നേടിയായിരുന്നു തൊടുപുഴയുടെ ആധിപത്യം. 294 പോയിന്റുമായിി
അടിമാലി ഉപജില്ല റണ്ണേഴ്സ് അപ്പായി. മൂന്നാം സ്ഥാനത്തുള്ള അറക്കുളം ഉപജില്ലയ്ക്ക് 267 പോയിന്റു ലഭിച്ചു.
ഹൈസ്കൂള്‍ വിഭാഗത്തില്‍ ഓവറോള്‍ നേടിയ തൊടുപുഴയ്ക്ക് 363 ഉം റണ്ണേഴ്സ് അപ്പായ കട്ടപ്പനയ്ക്ക് 299 ഉം മൂന്നാം സ്ഥാനത്തുള്ള അടിമാലിക്ക് 258 പോയിന്റും ലഭിച്ചു. യുപി വിഭാഗത്തില്‍ 148 പോയിന്റു നേടിയാണ് തൊടുപുഴ ഉപജില്ല ഓവറോള്‍ കരസ്ഥമാക്കിയത്. 132 പോയിന്റുമായി കട്ടപ്പന റണ്ണേഴ്സ് അപ്പായി.സ്കൂള്‍ തലത്തില്‍ യുപി വിഭാഗത്തില്‍ 40 പോയിന്റു വീതം നേടി അട്ടപ്പള്ളം സെന്റ് തോമസ് ഇഎംഎച്ച്എസും പോത്തിന്‍കണ്ടം എസ്എന്യുപിഎസും ഓവറോള്‍ പങ്കിട്ടു.
39 പോയിന്റുമായി മറയൂര്‍ എസ്എംയുപിഎസാണ് റണ്ണേഴ്സ് അപ്പ്. 33 പോയിന്റു നേടിയ കൂമ്പന്‍പാറ ഫാത്തിമ മാതാ ജിഎച്ച്എസ്എസിനാണ് മൂന്നാം സ്ഥാനം. ഹൈസ്കൂള്‍ ഹയര്‍സെക്കണ്ടറി വിഭാഗങ്ങളില്‍ കുമാരമംഗലം എംകെഎന്‍എംഎച്ച്എസ്എസ് ഓവോള്‍ കിരീടം ചൂടി.
ഹയര്‍സെക്കന്‍ഡറിയില്‍ കുമാരമംഗലം 165 പോയിന്റു നേടിയപ്പോള്‍ 77 പോയിന്റുമായി കൂമ്പന്‍പാറ ഫാത്തിമ മാതാ ജിഎച്ച്എസ്എസ് റണ്ണേഴ്സ് അപ്പായി. 70 പോയിന്റുള്ള വാഴത്തോപ്പ് എസ്ജിഎച്ച്എസ്എസിനാണ് മൂന്നാം സ്ഥാനം.
ഹൈസ്കൂള്‍ തലത്തില്‍ 130 പോയിന്റു നേടിയാണ് കുമാരമംഗലം ഓവറോള്‍ കരസ്ഥമാക്കിയത്. 83 പോയിന്റുമായി കട്ടപ്പന ഓസാനം ഇഎംഎച്ച്എസ്എസ് റണ്ണേഴ്സ് അപ്പായി. 61 പോയിന്റു ലഭിച്ച തൊടുപുഴ ജയ്റാണി ഇഎംഎച്ച്എസ്എസിനാണ് മൂന്നാം സ്ഥാനം.
യുപി സംസ്കൃത കലോത്സവത്തില്‍ 28 പോയിന്റു നേടി മുട്ടം ജിഎച്ച്എസ്എസ് കിരീടം ചൂടി. 25 പോയിന്റു ലഭിച്ച മുരിക്കാശേരി എസ്എംഎച്ച്എസിനാണ് റണ്ണേഴ്സ് അപ്പ്. ഹൈസ്കൂള്‍ വിഭാഗത്തില്‍ 81 പോയിന്റുമായി നരിയംപാറ എംഎംഎച്ച്എസ്എസ് ഓവറോള്‍ കിരീടം ചൂടി. 68 പോയിന്റുമായി നങ്കിസിറ്റി എന്‍ആര്‍സിറ്റി എസ്എന്‍എച്ച്എസ്എസ് റണ്ണേഴ്സ്്
അപ്പായി. പിന്നിലുണ്ട്.
തമിഴ് കലോത്സവത്തില്‍ എച്ച്എസ് വിഭാഗത്തില്‍ 84 പോയിന്റു നേടി നെടുങ്കണ്ടം ഉപജില്ലാ ഓവറോള്‍ ചാമ്പ്യനായി. 76 പോയിന്റു ലഭിച്ച കട്ടപ്പന ഉപജില്ലയ്ക്കാണ് റണ്ണേഴ്സ് അപ്പ്. യുപി വിഭാഗത്തില്‍ 74പോയിന്റുമായി പീരുമേട് ഉപജില്ല ഓവറോള്‍ ചാമ്പ്യനായി. 70 പോയിന്റു ലഭിച്ച കട്ടപ്പനയ്ക്കാണ് റണ്ണേഴ്സ് അപ്പ്. സമാപന സമ്മേളനം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സഫിയ ജബ്ബാര്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ കളക്ടര്‍ ജി.ആര് ഗോകുല്‍ സമ്മാനദാനം നിര്‍വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: