സാമൂഹ്യവിരുദ്ധര്‍ കുടിവെള്ളം പാഴാക്കുന്നു

Saturday 7 January 2017 10:11 pm IST

പൊന്‍കുന്നം: വാട്ടര്‍ അതോറിട്ടിയുടെ ജലവിതരണ പൈപ്പിന്റെ വാല്‍വ് തുറന്നുവിട്ട് സാമൂഹ്യവിരുദ്ധര്‍ കുടിവെള്ളം ഒഴുക്കിക്കളയുന്നതായി പരാതി. പൊന്‍കുന്നംആനുവേലി വഴി തമ്പലക്കാടിനു പോകുന്ന പൈപ്പ് ലൈനുകളിലാണ് സാമൂഹ്യവിരുദ്ധര്‍ ഈ പതിവു തുടരുന്നത്. ബുധനാഴ്ച രാവിലെ ഏഴോടെ കരിമ്പുകയത്തു നിന്നു തമ്പലക്കാട്ടേയ്ക്കുള്ള വാട്ടര്‍ ടാങ്കിലേക്ക് തുടര്‍ച്ചയായി എഴു മണിക്കൂര്‍ പമ്പു ചെയ്തിട്ടും വെള്ളമെത്താതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് വാല്‍വ് തുറന്നുവിട്ടിരിക്കുന്ന കണ്ടെത്തിയത്. തമ്പലക്കാട് ഭാഗത്തേക്കു പല ദിവസങ്ങളിലും കുടിവെള്ളം എത്തുന്നില്ലെന്നു പരാതി ഉയര്‍ന്നിരുന്നു. കുടിവെള്ള ക്ഷാമം രൂക്ഷമായ സമയത്താണ് സാമൂഹ്യവിരുദ്ധരുടെ ഈ പ്രവര്‍ത്തി. ഓട്ടോറിക്ഷയിലെത്തിയാണ് സാമൂഹ്യവിരുദ്ധര്‍ വാല്‍വ് തുറന്നുവിടുന്നതെന്നാണ് സൂചന.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.