രാത്രികാല ബസ് സര്‍വീസ് റദ്ദാക്കി; യാത്രക്കാര്‍ വലയുന്നു

Saturday 7 January 2017 10:12 pm IST

പാലാ: കെഎസ്ആര്‍ടിസി പാലാ ഡിപ്പോയില്‍നിന്ന് കോട്ടയത്തേക്ക് രാത്രി ഒന്‍പതിന് സര്‍വീസ് നടത്തിയിരുന്ന ബസ് റദ്ദാക്കിയതിനാല്‍ യാത്രക്കാര്‍ വലയുന്നു. കളക്ഷന്‍ കുറവാണെന്നപേരില്‍ രാത്രി 9ന് പോകുന്ന ബസിന്റെ സമയം 8.40ലേക്ക് മാറ്റിയിരിക്കുകയാണ്. രാത്രി 8.45ന് പാലായില്‍നിന്ന് കുറുമുള്ളൂര്‍ക്കുള്ള ബസ് സര്‍വീസ് ഒന്‍പതുമണിയിലേക്ക് മാറ്റി. ഈ സര്‍വീസാകട്ടെ വേണ്ടത്ര ജീവനക്കാരില്ലെന്നപേരില്‍ പല ദിവസവും മുടക്കുകയാണ്. വിവിധ സ്ഥലങ്ങളില്‍നിന്ന് പാലായിലെത്തുന്ന യാത്രക്കാര്‍ കോട്ടയത്തിന് പോകണമെങ്കില്‍ ഒന്നേകാല്‍ മണിക്കൂറിലേറെ ബസ് കാത്തുനില്‍ക്കേണ്ട ഗതികേടിലാണ്. മറ്റുചില സ്ഥലങ്ങളിലേക്ക് നാമമാത്ര യാത്രക്കാരെയുമായി സര്‍വീസ് നടത്തി ജനസേവനം നടത്തുമ്പോഴാണ് ഏറ്റവും തിരക്കേറിയ പാലാ-കോട്ടയം റൂട്ടില്‍ ബസിന്റെ സമയക്രമം മാറ്റി ഡിപ്പോ അധികൃതരുടെ ക്രൂരത. പാലാ-കോട്ടയം റൂട്ടില്‍ രാത്രി 9.10നും 9.30-നും 9.40നും ഉണ്ടായിരുന്ന ബസ് സര്‍വീസുകള്‍ കളക്ഷന്‍ കുറവാണെന്നപേരില്‍ നേരത്തേ നിര്‍ത്തലാക്കിയിരുന്നു. സര്‍വീസ് പുനരാരംഭിച്ചില്ലെങ്കില്‍ ബസ് തടയലുള്‍പ്പെടെയുള്ള സമരപരിപാടികള്‍ ആരംഭിക്കുമെന്ന് യാത്രക്കാര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.