ബിജെപി മേഖല ജാഥയ്ക്ക് ഇന്ന് തുടക്കം

Saturday 7 January 2017 10:13 pm IST

കോട്ടയം: സഹകരണ പ്രതിസന്ധി, റേഷനരി നിഷേധം, കൊലപാതക രാഷ്ട്രീയം എന്നിവ വിശദീകരിച്ചുകൊണ്ട് കള്ളപ്പണ മുന്നണികള്‍ക്കെതിരെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍ നയിക്കുന്ന മേഖല ജാഥയ്ക്ക് ഇന്ന് ചങ്ങനാശേരിയില്‍ തുടക്കം കുറിക്കും. വൈകുന്നേരം നാലിന് പെരുന്ന ബസ് സ്റ്റാന്റ് അങ്കണത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ മേഖല ജാഥയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. പി.എം. വേലായുധന്‍, അഡ്വ. ജോര്‍ജ്ജ് കുര്യന്‍, അഡ്വ.എസ്.ജയസൂര്യന്‍, പി.ആര്‍.മുരളീധരന്‍, രേണു സുരേഷ് എന്നിവര്‍ ജാഥയില്‍ സ്ഥിരാംഗങ്ങളായി പങ്കെടുക്കും. ജില്ലയിലെ 9 നിയോജകമണ്ഡലങ്ങളിലൂടെയും കടന്നുപോകുന്ന ജാഥയ്ക്ക് വിവിധ സ്ഥലങ്ങളില്‍ സ്വീകരണം നല്‍കും. ഇന്ന് വൈകിട്ട് 5ന് പ്രചരണയാത്രയ്ക്ക് കോട്ടയത്ത് സ്വീകരണം നല്‍കും. 9ന് രാവിലെ 9ന്‌വൈക്കം, 10ന് കടുത്തുരുത്തി, 11ന് ഏറ്റുമാനൂര്‍, 12ന് പാമ്പാടി, 3ന് കറുകച്ചാല്‍, 4ന് തിടനാട്, 5ന് പാല, 6ന് തൊടുപുഴയില്‍ സമാപനം. പാര്‍ട്ടിയിലേക്ക് പുതുതായി കടന്നുവന്നവര്‍ക്ക് വേദിയില്‍ ഇതോടൊപ്പം സ്വീകരണം നല്‍കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.