ബിജെപി മേഖലാ ജാഥകള്‍ ഇന്ന് മുതല്‍

Saturday 7 January 2017 10:51 pm IST

തിരുവനന്തപുരം: സഹകരണ മേഖലയെ സംരക്ഷിക്കുക, റേഷന്‍ പുന:സ്ഥാപിക്കുക, കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുളള ബിജെപിയുടെ രാഷ്ട്രീയ പ്രചരണ ജാഥകള്‍ക്ക് ഇന്ന് തുടക്കമാകും. 12 ന് ജാഥകള്‍ സമാപിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എ.എന്‍.രാധാകൃഷ്ണന്‍, എം.ടി.രമേശ്, കെ.സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ നാല് മേഖലാ ജാഥകളാണ് നടത്തുന്നത്. ദേശീയ സെക്രട്ടറി എച്ച്.രാജ, നളിന്‍കുമാര്‍ കട്ടീല്‍ എംപി എന്നിവര്‍ വിവിധ സ്വീകരണ യോഗങ്ങളില്‍ പങ്കെടുക്കും. കോഴിക്കോട് മേഖലാ ജാഥ എ.എന്‍. രാധാകൃഷ്ണനാണ് നയിക്കുന്നത്. കോഴിക്കോട് മുതലക്കുളത്ത് വൈകിട്ട് 5 ന് ദേശീയ സമിതിയംഗം പി.കെ.കൃഷ്ണദാസ് ജാഥ ഉദ്ഘാടനം ചെയ്യും. മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ ഉപ്പളയില്‍ ജാഥ സമാപിക്കും. 12 ന് വൈകിട്ട് 6 ന് ഒ.രാജഗോപാല്‍ എംഎല്‍എയാണ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുക. സംസ്ഥാന സെക്രട്ടറി വി.കെ. സജീവനാണ് ജാഥാ കണ്‍വീനര്‍. സംസ്ഥാന ഉപാദ്ധ്യക്ഷന്‍മാരായ കെ.പി.ശ്രീശന്‍, പ്രമീളാനായിക്, സംസ്ഥാന വക്താവ് പി .രഘുനാഥ്, യുവമോര്‍ച്ചാ സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ.പ്രകാശ് ബാബു എന്നിവര്‍ ജാഥയിലെ സ്ഥിരാംഗങ്ങളായിരിക്കും. പാലക്കാട് മേഖലാ ജാഥ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനാണ് നയിക്കുന്നത്. പാലക്കാട് സ്‌റ്റേഡിയം പരിസരത്ത് വൈകിട്ട് 5 ന് മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ സി.കെ.പത്മനാഭന്‍ ജാഥ ഉദ്ഘാടനം ചെയ്യും. തൃശൂരിലാണ് ജാഥ സമാപിക്കുക. 12 ന് വൈകിട്ട് 6.30 ന് ദേശീയ സമിതിയംഗം പി.കെ.കൃഷ്ണദാസ് തേക്കിന്‍കാട് മൈതാനത്ത് നടക്കുന്ന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി സി.കൃഷ്ണകുമാറാണ് ജാഥാ കണ്‍വീനര്‍. സംസ്ഥാന ഉപാദ്ധ്യക്ഷ എം.എസ്.സമ്പൂര്‍ണ്ണ, സംസ്ഥാന സെക്രട്ടറിമാരായ എന്‍.ശിവരാജന്‍, എ.കെ.നസീര്‍, ന്യൂനപക്ഷ മോര്‍ച്ചാ സംസ്ഥാന അദ്ധ്യക്ഷന്‍ ജിജി ജോസഫ് എന്നിവര്‍ സ്ഥിരാംഗങ്ങളായി ജാഥയിലുണ്ടാകും. ശോഭാ സുരേന്ദ്രന്‍ നയിക്കുന്ന എറണാകുളം മേഖലാ ജാഥ ചങ്ങനാശ്ശേരിയില്‍ നിന്നാണ് തുടങ്ങുന്നത്. വൈകിട്ട് 4 ന് സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ജാഥ ഉദ്ഘാടനം ചെയ്യും. 12ന് ആലപ്പുഴയില്‍ സമാപിക്കും. മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ വി.മുരളീധരന്‍ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി അഡ്വ.ബി. ഗോപാലകൃഷ്ണന്‍ കണ്‍വീനറായ ജാഥയില്‍ സംസ്ഥാന ഉപാദ്ധ്യക്ഷന്‍മാരായ പി.എം. വേലായുധന്‍, ജോര്‍ജ്ജ് കുര്യന്‍, സംസ്ഥാന വക്താവ് അഡ്വ.ജയസൂര്യന്‍, കര്‍ഷക മോര്‍ച്ചാ സംസ്ഥാന അദ്ധ്യക്ഷന്‍ പി.ആര്‍.മുരളീധരന്‍, മഹിളാ മോര്‍ച്ചാ സംസ്ഥാന അദ്ധ്യക്ഷ രേണു സുരേഷ് എന്നിവര്‍ സ്ഥിരാംഗങ്ങളായിരിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് നയിക്കുന്ന തെക്കന്‍ മേഖലാ ജാഥ ഒ.രാജഗോപാല്‍ എംഎല്‍എ ചെങ്ങന്നൂരില്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5 ന് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തു നിന്നാണ് ജാഥ തുടങ്ങുന്നത്. സംസ്ഥാന സെക്രട്ടറി അഡ്വ.വി.വി.രാജേഷാണ് ജാഥാ കണ്‍വീനര്‍. സംസ്ഥാന സെക്രട്ടറിമാരായ സി.ശിവന്‍കുട്ടി, രാജി പ്രസാദ്, സംസ്ഥാന വക്താവ് അഡ്വ.ജെ.ആര്‍.പത്മകുമാര്‍, പട്ടികജാതി മോര്‍ച്ചാ സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ.പി.സുധീര്‍, ഒബിസി മോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ പുഞ്ചക്കരി സുരേന്ദ്രന്‍ എന്നിവരാണ് ജാഥയിലെ സ്ഥിരാംഗങ്ങള്‍. 12 ന് വൈകിട്ട് 5 ന് പുത്തരിക്കണ്ടം മൈതാനിയില്‍ ജാഥ സമാപിക്കും. സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഓരോ ജാഥയും 35 മണ്ഡലങ്ങളില്‍ വീതം പര്യടനം നടത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.