തിരുവനന്തപുരം: ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയെ സംസ്ഥാന കൃഷി വകുപ്പ് നോക്കുകുത്തിയാക്കുന്നു വെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി സി. ശിവന്‍കുട്ടി. കര്‍ഷകമോര്‍ച്ച ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടേറിയറ്റ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാര്‍ നിരവധി പദ്ധതികളാണ് കാര്‍ഷിക മേഖലയില്‍ നടപ്പിലാക്കി വരുന്നത്. കോടിക്കണക്കിന് രൂപ കര്‍ഷകര്‍ക്കായി വിനിയോഗിക്കുകയും ചെയ്യുന്നു. എന്നാല്‍ ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാതെ സംസ്ഥാന കൃഷിവകുപ്പ് തന്നിഷ്ട പ്രകാരം പ്രവര്‍ത്തിക്കുകയാണ്. ഇതിലൂടെ സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് ലഭിക്കേണ്ട ആനൂകൂല്ല്യങ്ങള്‍ യഥാസമയം ലഭിക്കുന്നില്ല. കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാര്‍ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതല്ലാതെ ഒന്നും നടപ്പിലാക്കുന്നില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു. കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റ് ജി.പി.ശ്രീകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് വെങ്ങാനൂര്‍ ഗോപന്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എം.ആര്. ചന്ദ്രന്, തിരുപുറം ബിജു, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ലതകുമാരി, ഉടുമ്പന്നൂര്‍ ശ്രീകുമാര്‍, ബിജെപി ജില്ലാ വൈസ്പ്രസിഡന്റ് പൂന്തുറ ശ്രീകുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി ബിജു ബി.നായര്‍, വെണ്‍പകല്‍ രാജേന്ദ്രന്, ഉടമ്പന്നൂര്‍ ശ്രീകുമാര്‍, ചെമ്പൂര് വേണുഗോപാല്‍, അനിത, സരസാംഗന്, വെഞ്ചാവോട് ഉദയന്‍, കല്ലറ സതീശന്, പുളിമൂട് ചന്ദ്രന് തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: