നന്ദിയോട് : മഹിളാ മോര്‍ച്ച നന്ദിയോടു പഞ്ചായത്ത് കമ്മിറ്റി രൂപീകരിച്ചു. നന്ദിയോട് ശാസ്താ മിനി ആഡിറ്റോറിയത്തില്‍ നടന്ന യോഗം മഹിളാ മോര്‍ച്ച വാമനപുരം മണ്ഡലം പ്രസിഡന്റ് ഇന്ദിരാ ചന്ദ്രന് ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ്പ്രസിഡന്റ്നന്ദിയോടു സതീശന്, പഞ്ചായത്ത് സമിതി പ്രസിഡന്റ് ചന്ദ്രദാസ്, സുജാ ഉദയന്‍ സംസാരിച്ചു. പാലോടുള്ള മദ്യശാല കാലന്കാവിലേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. ഭാരവാഹികളായി പ്രസിഡന്റ്- ഷീലാ ഉദയന്‍, സെക്രട്ടറി- രാധിക, വൈസ് പ്രസിഡന്റുമാര്‍ – കൃഷ്ണ ഡഗ, പ്രിയങ്ക ഷിബു, ജോയിന്റ് സെക്രട്ടറി – ബീനാ സുധീരന് എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: