തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടര്‍ന്ന് അഗസ്ത്യകൂടം സന്ദര്‍ശനത്തിന് രജിസ്റ്റര്‍ ചെയ്ത് തുക നഷ്ടമായവര്‍ക്ക് പണം തിരികെ നല്‍കുമെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു. ഓണ്‍ലൈന്‍ വഴിയാണ് സന്ദര്‍ശനത്തിനായി രജിസ്റ്റര്‍ ചെയ്യേണ്ടത്. ചിലര്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ തുക നഷ്ടമാവുകയും സന്ദര്‍ശനത്തിന് അനുമതി ലഭിക്കുകയും ചെയ്തില്ല. എന്നാല്‍ മാറ്റൊരു ദിവസത്തേക്ക് രജിസ്റ്റര്‍ ചെയ്തപ്പോള്‍ അനുമതി ലഭിച്ചു. ഇത്തരത്തില്‍ രണ്ട ്പ്രാവശ്യം തുക നഷ്ടമായവരുമുണ്ട്. ചിലര്‍ക്ക് തുക നഷ്ടമായതല്ലാതെ സന്ദര്‍ശനാനുമതി പാസ്സ് ലഭിച്ചതുമില്ല. പാസ് ലഭിക്കാതായതോടെ രണ്ടും മൂന്നും തവണ രജിസ്റ്റര്‍ ചെയ്തവര്‍ക്കും പണം നഷ്ടമായി. എച്ച്ഡിഎഫ്സി ബാങ്കിലെ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ചവര്‍ക്കാണ് സാങ്കേതിക തകരാര്‍ സംഭിവിച്ചെതെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ രജിസ്റ്റര്‍ സംവിധാനങ്ങള്‍ നടത്തുന്ന എന്‍ഐസി ക്കാണ് പാസ് രിജസ്ട്രേഷന്റെ ചുമതല. അഞ്ഞൂറ് രൂപയാണ് പാസ് നിരക്ക്. ജനുവരി 14 മുതല്‍ ഫെബ്രുവരി4 വരെയാണ് അഗസ്ത്യാര്‍കൂട സന്ദര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: