ദോഹ: ഖത്തര്‍ ഓപ്പണ്‍ കിരീടത്തില്‍ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് മുത്തമിട്ടു. ലോക ഒന്നാംനമ്പര്‍ ബ്രിട്ടന്റെ ആന്‍ഡി മുറെയെ പരാജയപ്പെടുത്തിയാണ് ജോക്കോവിച്ച് കിരീടം സ്വന്തമാക്കിയത്. ഫൈനലില്‍ 6-3, 5-7, 6-4. എന്ന സ്കോറിനാണ് ജോക്കോവിച്ചിന്റെ ജയം. മുറെയ്ക്ക് എതിരേ ജോക്കോവിച്ച് നേടുന്ന ഇരുപത്തിയഞ്ചാമത്തെ വിജയമാണിത്.
കഴിഞ്ഞവര്‍ഷം മുറെയെ പരാജയപ്പെടുത്തി ജോക്കോവിച്ച് ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടമുയര്‍ത്തിയിരുന്നു. ഓസ്ട്രേലിയന്‍ ഓപ്പണ്‍ അടുത്തയാഴ്ച ആരംഭിക്കാനിരിക്കെ നേടിയ കിരീട വിജയം നിലവിലെ ചാമ്പ്യനായ ജോക്കോവിച്ചിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: