പോര്‍ച്ചുഗല്‍ മുന്‍ പ്രസിഡന്റ് മരിയോ സോരെസ് അന്തരിച്ചു

Sunday 8 January 2017 8:53 am IST

ലിസ്ബന്‍: പോര്‍ച്ചുഗല്‍ മുന്‍ പ്രസിഡന്റ് മരിയോ സോരെസ്(92) അന്തരിച്ചു. വാര്‍ധ്യകകാല രോഗങ്ങളെ തുടര്‍ന്നു ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. പോര്‍ച്ചുഗലില്‍ വോട്ടെടുപ്പിലൂടെ അധികാരത്തിലെത്തിയ ആദ്യ ജനാധിപത്യ സര്‍ക്കാരിന്റെ നേതാവായിരുന്നു സോരെസ്. സോരെസിന്റെ നിര്യാണത്തെ തുടര്‍ന്നു രാജ്യത്തു മൂന്നു ദിവസത്തെ ദുഃഖാചരണം നടത്തുമെന്നു പോര്‍ച്ചുഗല്‍ അറിയിച്ചു. കര്‍നേഷന്‍ റെവലൂഷന്റെ 48 വര്‍ഷം നീണ്ട വലതുപക്ഷ സേച്ഛാധിപത്യ ഭരണം അവസാനിപ്പിച്ച് അധികാരത്തിലേറിയ സോരെസ് 1976 മുതല്‍ 1978 വരെ രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്നു. തുടർന്ന് 1983ല്‍ വീണ്ടും പ്രധാനമന്ത്രി പദത്തില്‍ എത്തിയ അദ്ദേഹം 1985വരെ സ്ഥാനം വഹിച്ചു. 1986ല്‍ പോര്‍ച്ചുഗലിന്റെ പതിനേഴാമത്തെപ്രസിഡന്റായി അധികാരമേറ്റ സോരെസ് 1996 മാര്‍ച്ച് ഒമ്പതിന് സ്ഥാനമൊഴിഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.