കൊല്ലം: നഗരത്തിലെ സിനിമാ തിയേറ്ററുകളില്‍ ടിക്കറ്റ് ചാര്‍ജ് വര്‍ധിപ്പിക്കുന്നു. ആദ്യഘട്ടമെന്ന നിലയില്‍ അര്‍ച്ചന, ആരാധനാ തിയേറ്ററുകളിലെ നിരക്കിലാണ് വര്‍ധനവ് വരുത്തുന്നത്. അര്‍ച്ചന തിയേറ്ററില്‍ പത്ത് രൂപയുടെ വര്‍ധനവാണ് വരിക. ഏറ്റവും ഒടുവിലായി ആധുനീകരിച്ച ആരാധനാ തിയേറ്ററില്‍ 20 രൂപയുടെ വര്‍ധനവാണ് നിരക്കില്‍ വരിക. മൂന്ന് ക്ലാസുകളിലായി ഇത് യഥാക്രമം 110, 100, 80 രൂപയായിരിക്കും. നേരത്തെ ചാര്‍ജ് 90, 80, 60 ആയിരുന്നു. പുതിയ നിരക്കുകള്‍ക്ക് നാളെ നടക്കുന്ന കോര്പ്പറേഷന് കൗണ്‍സില്‍ യോഗത്തില്‍ ഔദ്യോഗികമായ അംഗീകാരം ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: