കഞ്ചാവുമായി അറസ്റ്റില്‍

Sunday 8 January 2017 12:29 pm IST

ചാത്തന്നൂര്‍: എക്‌സൈസ് നടത്തിയ റെയ്ഡില്‍ 100 പൊതി കഞ്ചാവുമായി യുവാവ് പിടിയിലായി. പരവൂര്‍ കുറുമണ്ഡല്‍ ബി മുറിയില്‍ കല്ലുംകുന്ന് സുനാമി ഫഌറ്റില്‍ താമസിക്കുന്ന റാഷിദ്ഖാന്‍ (19) ആണ് പിടിയിലായത്. പുക്കുളം സുനാമിഫഌറ്റിന് സമീപം കഞ്ചാവ് വില്‍പ്പനക്കായി നില്‍ക്കുമ്പോഴാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ചാത്തന്നൂര്‍ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ടോണി ജോസിന്റെ നേതൃത്വത്തില്‍ നടത്തിയ റെയിഡില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ വി. വിജയകൃഷ്ണന്‍, പി.വിധുകുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എ.സലീം, ജോണ്‍, വിവേക്, നഹാസ് എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.