മദീനാ പാഷന്‍ : സ്വാഗത സംഘം രൂപീകരിച്ചു

Sunday 8 January 2017 3:06 pm IST

മീനങ്ങാടി: ഫെബ്രുവരി 17മുതല്‍19 വരെ   മീനങ്ങാടി ഹുദൈബിയ്യയില്‍ നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് ജില്ലാ സമ്മേളനത്തിന് അഞ്ഞൂറ്റി ഒന്ന് അംഗ സ്വാഗത സംഘം രൂപീകരിച്ചു. വര്‍ത്തമാന കാല സാഹചര്യത്തില്‍ ലോകം നേരിട്ടു കൊïിരിക്കുന്ന മുഴുവന്‍ പ്രതിസന്ധികള്‍ക്കും പരിഹാരം പ്രവാചകാധ്യാപനത്തിലേക്ക് മടങ്ങലാണ് വേïതെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്‌ലിയാര്‍ പറഞ്ഞു. യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശൗകത്തലി മൗലവി വെള്ളമുï അധ്യക്ഷനായി. എം.എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍, ആനമങ്ങാട് അബൂബക്കര്‍ മുസ്‌ലിയാര്‍, എസ് മുഹമ്മദ് ദാരിമി, ഇബ്‌റാഹീം ഫൈസി പേരാല്‍, സി.പി ഹാരിസ് ബാഖവി, ശംസുദ്ദീന്‍ റഹ്മാനി, എ.കെ സുലൈമാന്‍ മൗലവി, കെ.കെ.എം ഹനീഫല്‍ ഫൈസി, എ.കെ മുഹമ്മദ് ദാരിമി, കെ.എ നാസര്‍ മൗലവി, കെ.സി.കെ തങ്ങള്‍, അബ്ദുറഹ്മാന്‍ ദാരിമി, മുസ്തഫല്‍ ഫൈസി, ഇ.പി മുഹമ്മദലി ഹാജി, മുഹമ്മദ് കുട്ടി ഹസനി, ഹാരിസ് , അബൂബക്കര്‍ റഹ്മാനി, നൗഫല്‍, നവാസ് ദാരിമി, സാജിദ് മൗലവി, മൊയ്തു യമാനി, മുസ്തഫ വെണ്ണിയോട് സംസാരിച്ചു.