സാംഖ്യം

Sunday 8 January 2017 8:56 pm IST

2 ദിവസം മുമ്പ് പാക്കിസ്ഥാന്‍ ജയിലില്‍നിന്ന് മോചിപ്പിച്ച 218 മത്സ്യത്തൊഴിലാളികളെ അതിര്‍ത്തിവഴി ഇന്ത്യയിലേക്ക് തിരിച്ചയച്ചു. ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമീഷന്‍ യാത്രാരേഖകള്‍ അനുവദിച്ചതോടെ 218 പേരും വാഗാ അതിര്‍ത്തി വഴി ഇന്ത്യയിലെത്തി. 2 പേര്‍ തട്ടേക്കാട് പക്ഷിസങ്കേതത്തില്‍ വേട്ടക്കാരന്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ പിടിയില്‍. സംഭവത്തെ തുടര്‍ന്ന് ഒളിവിലായിരുന്ന അജീഷ്, ഷൈറ്റ് എന്നിവരാണ് പിടിയിലായത്. അബദ്ധത്തില്‍ വെടിയേറ്റതാണെന്ന് പിടിയിലായവര്‍ പോലീസിന് മൊഴിനല്‍കി. 3 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ മാതാപിതാക്കള്‍ ഒരു ലക്ഷം രൂപയ്ക്ക് വിറ്റു. കുന്താപുരത്ത് ശേഖര്‍ പൂജാരി നാഗമ്മ ദമ്പതികളാണ് മകളെ ബാങ്ക് ഉദ്യോഗസ്ഥനായ മൊഗേരയിലെ ശ്രീധര്‍ പൂജാരിക്ക് വിറ്റത്. 3 പേര്‍ക്കെതിരെ അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട 3600 കോടി രൂപയുടെ അഴിമതിക്കേസില്‍ പ്രത്യേക കോടതി സമന്‍സ് അയച്ചു. ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മൈക്കിളിനെതിരെ നേരത്തേ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു. 4 പേര്‍ തൊഴിലാളികളുടെ രാത്രികാല പാര്‍പ്പിട ഷെഡ്ഡിലേക്ക് കാര്‍ പാഞ്ഞുകയറി മരിച്ചു. ലക്‌നൗവിലെ ദലീല്‍ബാഗ് മേഖലയില്‍ ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണു സംഭവം. അപകടത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.