ഗ്രീന്‍ പ്രോട്ടോക്കോള്‍ തുണിസഞ്ചി നിര്‍മാണം

Sunday 8 January 2017 9:47 pm IST

കണിയാമ്പറ്റ:കണിയാമ്പറ്റ കലോത്സവ വേദി പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന്റെ ഭാഗമായി കണിയാമ്പറ്റ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച തുണി സഞ്ചിയുടെ വിതരണ ഉദ്ഘാടനം പി ടി എ വൈസ് പ്രസിഡന്റ് പി സി മജീദ് ,ഹെഡ്മാസ്റ്റര്‍ എ ഇ ജയരാജന് ബാഗ് കൈമാറി നിര്‍വഹിച്ചു.ചടങ്ങില്‍ പി ടി എ പ്രസിഡന്റ് അബ്ദുള്‍ ഗഫൂര്‍ കാട്ടി അധ്യക്ഷത വഹിച്ചു.പ്രിന്‍സിപ്പാള്‍ കെ ആര്‍ മോഹനന്‍,സികെ പവിത്രന്‍,കെ ബി ബാബു,റീന ആര്‍ എല്‍,ഗേളി ആര്‍,വി രാമചന്ദ്രന്‍,സുനില്‍കുമാര്‍,വസന്ത എം തുടങ്ങിയവര്‍ സംബന്ധിച്ചു. ഫോട്ടോ അടിക്കറിപ്പ്‌വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച തുണിസഞ്ചി വിതരണോദ്ഘാ ടനം പി സി മജീദ് നിര്‍വഹിക്കുന്നു.