ആലപ്പുഴ: വിദേശവനിതയെയെ ആലപ്പുഴ നഗരത്തില്‍ അപമാനിച്ച കേസില്‍ പ്രതിയെ പോലീസ് പിടികൂടി. പരിസ്ഥിതി സംഘടനയില്‍ ഇന്റേണ്‍ഷിപ്പിനെത്തിയ വിദേശ വിദ്യാര്‍ത്ഥിനിയെ ആലപ്പുഴ നഗരത്തില്‍ അപമാനിച്ച കേസിലാണ് പ്രായപൂര്‍ത്തിയാകാത്തയാളെ നോര്‍ത്ത് പോലീസ് പിടികൂടിയത്.
പ്രതിയെ ജുവനൈല്‍ ഹോമില്‍ പാര്‍പ്പിച്ചു. കഴിഞ്ഞ ദിവസം രാവിലെ പത്തോടെ മുല്ലക്കല്‍ അമ്മന്‍കോവില്‍ റോഡിലായിരുന്നു കേസിനാസ്പദമായ സംഭവം. ഭൂട്ടാനില്‍ നിന്നെത്തിയ ഇരുപത്തിരണ്ടുകാരിയെ ബൈക്കിലെത്തിയ പ്രതി കടന്നുപിടിക്കുകയായിരുന്നു. യുവതി നോര്‍ത്ത് പോലീസില്‍ പരാതി നല്‍കിയിരുന്നു. അതേസമയം ജര്‍മ്മനിയില്‍നിന്ന് വന്ന യുവതിയെ കഴിഞ്ഞ ദിവസം രാത്രി നഗരത്തില്‍ അപമാനിക്കാന്‍ ശ്രമിച്ചതായും പരാതിയുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: