അമ്പലപ്പുഴ: കരാര്‍ ഉടമയും തൊഴിലാളികളും ചേര്‍ന്നുള്ള കുടുമ്പ സംഗമം ശ്രദ്ധേയമായി. അമ്പലപ്പുഴ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക ഓഡിറ്റോറിയത്തില്‍ ഇന്നലെ രാവിലെ മുതലാണ് എം ആന്‍ഡ് ബി കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമ അമ്പലപ്പുഴ ദേവസ്വം പറമ്പില്‍ മധുവും തൊഴിലാളികളും ചേര്‍ന്ന് കുടുംബസംഗമം നടത്തിയത്.
നിര്ദ്ധനകുടുംബത്തില്പ്പെട്ട അമ്പലപ്പുഴ പുതുവല്‍ ഓമനയ്ക്ക് വീടുനിര്‍മ്മിച്ചു നല്‍കുമെന്ന് മധു പ്രഖ്യാപിച്ചു. ഇതോടൊപ്പം മൂന്നു കുടുംബങ്ങളിലെ നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക് പഠന സഹായവും മുതിര്‍ന്ന പൗരന്മാരെ ആദരിക്കുകയും ചെയ്തു. രാവിലെ ഒന്‍പതിന് നടന്ന സംഗമം മന്ത്രി ജി. സുധാകരന് ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്കുള്ള സാമ്പത്തിക സഹായ വിതരണം കെ.സി. വേണുഗോപാല്‍ എംപി നിര്‍വ്വഹിച്ചു.
ആര്‍എസ്എസ് അമ്പലപ്പുഴ താലൂക് സംഘചാലക് ആര്. സുന്ദര്‍ പുതുവത്സര ആശംസയര്‍പ്പിച്ചു. ബിജെപി ജില്ലാ സെക്രട്ടറി എല്‍.പി. ജയചന്ദ്രന്, നിയോജമണ്ഡലം പ്രസിഡന്റ് വി. ശ്രീജിത്ത്, ബിഎംഎസ് ജില്ലാ ട്രഷറര്‍ ബിനീഷ് ബോയ്, ബിഡിജെഎസ് സംസ്ഥാന നേതാവ് സന്തോഷ് ശാന്തി, സിപിഎം ഏരിയാ സെക്രട്ടറി ഓമനക്കുട്ടന് തുടങ്ങിയവര്‍ സംസാരിച്ചു. മുന്നോറോളം കുടുമ്പങ്ങളാണ് സംഗമത്തില്‍ പങ്കെടുത്തത്. സംഗമത്തില്‍ കുട്ടികളുടെ കലാപരിപാടികളും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: