മുഹമ്മ: ദേശീയപാതയില്‍ കലവൂര്‍ കൊച്ചുപള്ളിയ്ക്ക് സമീപം സ്കൂട്ടറില്‍ കാറിടിച്ച് യുവാവിന് പരിക്കേറ്റു. കലവൂര്‍ കൊല്ലംപറമ്പില്‍ രണദേവ്(30)ആണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് നാലേകാലോടെയാണ് അപകടമുണ്ടായത്. കൈക്കും കാലിനും പരിക്കേറ്റ ഇയാളെ ചേര്‍ത്തല സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗവും സ്കൂട്ടര്‍ ഭാഗികമായും തകര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: