ജറുസലേം: പലസ്തീന്കാരന് ഓടിച്ചിരുന്ന ട്രക്ക് വഴിയാത്രക്കാരുടെ മേല്‍ പാഞ്ഞുകയറി നാല് മരണം. പതിനഞ്ച് പേര്‍ക്ക് പരിക്കേറ്റു. കരുതിക്കൂട്ടിയുളള ആക്രമണമാണിതെന്ന് ഇസ്രയേല്‍ പോലീസ് പറഞ്ഞു.
മൂന്ന് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. ഒരുസംഘം സൈനികര്‍ക്ക് നേരെയാണ് ട്രക്ക് ഓടിച്ച് കയറ്റിയത്. സൈനികര്‍ ഡ്രൈവര്‍ക്ക് നേരെ വെടിവയ്ക്കാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ ട്രക്ക് പിന്നോട്ടെടുക്കുകയും വീണ്ടും ഓടിച്ച് കയറ്റുകയും ചെയ്തു. ഡ്രൈവറെ പിന്നീട് വെടിവച്ച് കൊന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: