ചെങ്ങന്നൂര്‍: കേരളത്തില്‍ ഇന്ന് വലിയ രാഷ്ട്രീയ ദ്രുവീകരണമാണ് നടക്കുന്നതെന്നും തെണ്ണൂറ് വയസ്സു തികഞ്ഞ വി.എസ് അച്യുതാനന്ദനെ അസാധുവാക്കുവാനുള്ള നീക്കമാണ് ഇന്ന് സിപിഎമ്മിനുള്ളില്‍ നടക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.ടി രമേശ് പറഞ്ഞു.
കള്ളപ്പണമുന്നണികള്‍ക്കെതിരെ എം.ടി രമേശ് നയിക്കുന്ന ദക്ഷിണമേഖല പ്രചാരണ യാത്രയുടെ തുടക്കം കുറിച്ചുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഭാരതത്തില്‍ മോദി സകര്‍ക്കാര്‍ നടപ്പിലാക്കിയ സാമ്പത്തിക പരിഷ്ക്കരണം കേരളം വിമര്‍ശന ബുദ്ധിയോടെയാണ് സ്വീകരിച്ചത്.
സാമ്പത്തിക രംഗത്ത് വന്‍ പരിവര്ത്തനത്തനമാണ് നോട്ട് അസാധുവാക്കലിലൂടെ സംഭവിച്ചിരിക്കുന്നത്. തിരിച്ചെത്തിയ കള്ളപ്പണം രാജ്യത്ത് സാധാരണക്കാരുടെ സുരക്ഷിതത്വത്തിനും പാവപ്പെട്ടവരുടെ ഉന്നമനത്തിനും വേണ്ടിയാണ് ഉപയോഗിക്കാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: