കങ്ങഴ കാര്‍ഷികവിപണി ഉദ്ഘാടനം

Sunday 8 January 2017 10:35 pm IST

കങ്ങഴ: വാഴൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേരങ്ങാടി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആരംഭിക്കുന്ന കങ്ങഴ കാര്‍ഷിക വിപണിയുടെ ഉദ്ഘാടനം 11ന് രാവിലെ 10ന് ഡോ.എന്‍.ജയരാജ് എംഎല്‍എ നിര്‍വ്വഹിക്കും. കങ്ങഴ പഞ്ചായത്ത് അങ്കണത്തില്‍ നടക്കുന്ന കര്‍ഷകസുഹൃത്ത് സമ്മേളനത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പ്രദീപ് അദ്ധ്യക്ഷത വഹിക്കും. വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ബാലഗോപാലന്‍ നായര്‍ മുഖ്യപ്രഭാഷണവും നേരങ്ങാടി കോര്‍ഡിനേറ്റര്‍ കെ.എസ് വിജയകുമാര്‍ പദ്ധതി വിശദീകരണവും നടത്തും. കങ്ങഴ ഗ്രാമപഞ്ചായത്താഫീസ് അങ്കണത്തില്‍ ബുധനാഴ്ച്ചകളിലാകും വിപണി പ്രവര്‍ത്തിക്കുക. രാവിലെ 8 മുതല്‍ കാര്‍ഷികോത്പന്നങ്ങള്‍ സ്വീകരിക്കും. 10ന് പരസ്യലേലം ആരംഭിക്കും. ഇടനിലക്കാരില്ലാതെ കര്‍ഷകര്‍ക്ക് പരമാവധി വില ഉറപ്പാക്കാന്‍ ജനസംവിധാനത്തിന് കഴിയും. കര്‍ഷകസംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പ്രദീപിന്റെ അദ്ധ്യക്ഷതയില്‍ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ സുരേഷ്.കെ.ഗോപാല്‍ ഉദ്ഘാടനം ചെയ്തു. കെ.എസ്.വിജയകുമാര്‍,സുഷമ ശിവദാസ്,ബിനു തോമസ്,ചന്ദ്രിക ചന്ദ്രന്‍ ,എം.പി.നാരായണന്‍ നായര്‍,ജ്യോതിരാജ്.സി.വി.തോമസ്‌കുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.