. വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടിനെതിരെ സമരം ശക്തമാക്കും : എബിവിപി

Sunday 8 January 2017 11:13 pm IST

കണ്ണൂര്‍: സര്‍വ്വകലാശാലകളുടെ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടിനെതിരെ സമരം ശക്തമാക്കുമെന്ന് എബിവിപി ദേശീയ നിര്‍വ്വാഹക സമിതി അംഗം കെ.രഞ്ജിത്ത് പറഞ്ഞു. കൊട്ടിയൂരില്‍ നടന്ന എബിവിപി പേരാവൂര്‍ നഗര്‍ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് സര്‍വ്വകലാശാലകള്‍ വിദ്യാര്‍ത്ഥികളെ ഒരു പരീക്ഷണ വസ്തുവായി കണക്കാക്കുകയാണ്. കണ്ണൂര്‍ സര്‍വ്വകലാശാല, വിദ്യാര്‍ത്ഥികളെ മനഃപ്പൂര്‍വ്വം പരീക്ഷയില്‍ തോല്‍പ്പിക്കുന്നതുള്‍പ്പെടെ പ്രതികാര നടപടികളുമായി മുന്നോട്ടുപോവുകയാണ്. ഇത് അംഗീകരിക്കാനാവില്ലെന്നും ഇത്തരത്തിലുള്ള നീക്കങ്ങള്‍ക്കെതിരെ വിദ്യാര്‍ത്ഥി സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും രഞ്ജിത്ത് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.