തിരുവനന്തപുരം: കുടിവെളള ക്ഷാമം പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക, തെരുവ് വിളക്കുകളുടെ അറ്റകുറ്റപണി നടത്തുക, പെന്ഷന് പദ്ധതി കിടപ്പുരോഗികള്ക്കുകൂടി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിജെപി നഗരൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ ജനകീയ ഉപരോധം സംഘടിപ്പിച്ചു.
ബിജെപി നഗരൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എസ്. പ്രദീപ്കുമാര്‍ അധ്യക്ഷത വഹിച്ചു. ബിജെപി തിരുവനന്തപുരം ജില്ലാ സെക്രട്ടറി ബാലമുരളി ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറല്‍ സെക്രട്ടറി ഒറ്റൂര്‍ മോഹന്‍ദാസ്, ജില്ലാ കമ്മറ്റി അംഗം ദര്‍ശനാ വട്ടം പ്രദീപ്, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി വി. രാജേഷ്കുമാര്‍, വാര്‍ഡ് മെമ്പര്‍മാരായ മുരളി, പ്രിയരഞ്ജിനി, എസ്സി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് സുനില്‍ വക്കം, കര്‍ഷകമോര്‍ച്ച പഞ്ചായത്ത് പ്രസിഡന്റ് ദിവാകരന്‍പിള്ള എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: