അഴിയൂര്‍: ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എന്‍എസ്എസ് യൂനിറ്റ്, ആര്‍ട്ട് ഓഫ് ലിവിംഗ് എന്നിവയുടെ ആഭിമുഖ്യത്തില്‍ കൗമാര പ്രായക്കാരുടെ പ്രശ്നങ്ങള്‍, പരിഹാരങ്ങള്‍ എന്ന വിഷയത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംവാദം സംഘടിപ്പിച്ചു. അന്തര്‍ദേശീയ വ്യക്തിത്വ പരിശീലകന് ഷാല്മോഹന് സംവാദം ഉദ്ഘാടനം ചെയ്തു. എന്‍എസ് എസ് യൂനിറ്റ് പ്രസിഡന്റ് മേഘ എസ് മല്‍ഹാര്‍ അധ്യക്ഷത വഹിച്ചു. രമ കൊയിലോത്ത്, പി.സി.രാജേഷ്, എ.ടി.മഹേഷ്, പ്രദീപ് ചോമ്പാല, അഭിഷേക് അശോക് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: