ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തില്‍ മെഗാ തിരുവാതിരക്കളി അരങ്ങേറി

Sunday 8 January 2017 10:59 pm IST

തിരുവനന്തപുരം: ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തില്‍ നടന്ന മെഗാ തിരുവാതിരക്കളി ശ്രദ്ധേയമായി. ക്ഷേത്രസംരക്ഷണ സമിതിയുടെയും മാതൃസമിതിയുടെയും യോഗക്ഷേമ സഭയുടെയും സംയുക്താഭിമുഖ്യത്തിലാണ് തിരുവാതിരക്കളി സംഘടിപ്പിച്ചത്. ക്ഷേത്രസംരക്ഷണ സമിതിയുടെ 50-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായികേരളത്തിലാകമാനം തിരുവാതിരക്കളി നടത്തുന്നതിന്റെ ഭാഗമായാണ് തിരുവനന്തപുരത്തും 50 സ്ത്രീകള്‍ പങ്കെടുത്ത തിരുവാതിരക്കളി അരങ്ങേറിയത്.
വനിതകളുടെ തനതായ സംഘനൃത്തകലാരൂപമായാണ് പഴയ കാലത്ത് തിരുവാതിരക്കളി അവതരിപ്പിച്ചിരുന്നത്.മതാനുഷ്ഠാനങ്ങളുടെ ഭാഗമായും അല്ലാതെയും അവതരിപ്പിക്കപ്പെടുന്ന ഈ നൃത്തം വനിതകള്‍ ചെറിയ സംഘങ്ങളായാണ് അവതരിപ്പിക്കുന്നത്. ഇന്ന് കലോത്സവങ്ങളിലെ മത്സര ഇനമായി ചുരുങ്ങി.ഈ സാഹചര്യത്തില്‍ തിരുവാതിരക്കളിയെ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമാക്കി ജനങ്ങളിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് സമിതി ഭാരവാഹികള്‍ പറഞ്ഞു. സുദീര്‍ഘവും മംഗളകരവുമായ ദാമ്പത്യജീവിതം പ്രദാനം ചെയ്യുന്ന ഒന്നാണെന്നു കരുതുന്ന തിരുവാതിരക്കളി തിരുവാതിര നാളില്‍ രാത്രിയാണ് സാധാരണ അവതരിപ്പിക്കാറുള്ളത്.

ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തില്‍ നടന്ന മെഗാ തിരുവാതിരക്കളി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.