കണ്ണൂര്‍: പുണ്യപുരാതനമായ ശ്രീ ചൊവ്വ മഹാശിവക്ഷേത്ര സന്നിധിയില്‍ 15 വരെ നീണ്ടുനില്‍ക്കുന്ന കോടി അര്‍ച്ചന 19 നാള് പിന്നിട്ടപ്പോഴും ഭക്തജനത്തിരക്കേറുന്നു. ദേശത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് വിദൂരപ്രദേശത്ത് നിന്നും കോടി അര്‍ച്ചനയുടെ പുണ്യംതേടി ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ദിനംപ്രതി ക്ഷേത്രത്തിലെത്തുന്നത്. മുഴുവന്‍ ഭക്തജനങ്ങള്‍ക്കും നിത്യേന അന്നപ്രസാദം നല്‍കിവരുന്നുണ്ട്. കോടിയര്ച്ചനയോടനുബന്ധിച്ച് ഇന്ന് രാവിലെ 8 മണിക്കും വൈകുന്നേരം 5 മണിക്കും ഉമാമഹേശ്വരപൂജ, നാളെ കാലത്ത് 8 മണിക്ക് നവഗ്രഹപൂജ, വൈകുന്നേരം 4 മണിക്ക് ഏകവില്വാര്‍പ്പണം, 6 മണിക്ക് പ്രദോഷപൂജ, 11 ന് രാവിലെ 8 മണിക്കും വൈകുന്നേരം 4 മണിക്കും വിദ്യാഗോപാലമന്ത്രാര്‍ച്ചന, 12 ന് രാവിലെ 8 മണിക്ക് മഹാമൃത്യുഞ്ജയഹോമം, രാത്രി 8.30 ന് സന്താനഗോപാലമന്ത്രാര്ച്ചന എന്നിവ നടക്കും. എല്ലാദിവസവും രാവിലെ മണിക്ക് അഷ്ടദ്രവ്യഗണപതിഹോമവും വൈകുന്നേരം 6.30 ന് ഭഗവതിസേവയും നടക്കും. രാവിലെ 6 മണി മുതല്‍ വൈകുന്നേരം 6 മണി വരെ അര്‍ച്ചനയും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: