ഇരിട്ടി: കീഴൂര്‍ വിവേകാനന്ദ സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കീഴൂര്‍ ഗ്രാമം പ്ലാസ്റ്റിക് മുക്തമാക്കുന്ന പ്ലാസ്റ്റിക് മുക്ത ഗ്രാമം പരിപാടി ആരംഭിച്ചു. കീഴൂര്‍ പ്രദേശത്തെ മുഴുവന്‍ വീടുകളില്‍ നിന്നും പ്രവര്‍ത്തകരെത്തി ആഴ്ചയില്‍ ഒരു ദിവസം വീതം പ്ലാസ്റ്റിക് ശേഖരിക്കും. എല്ലാവീടുകളിലും തുണിയില്‍ നിര്‍മ്മിച്ച സഞ്ചിയും ഇവര്‍ വിതരണം ചെയ്യും. ഇതിന്റെ ഉദ്ഘാടനം കീഴൂര്‍ വിവേകാനന്ദ സാംസ്കാരിക നിലയത്തിന് സമീപം നടന്ന ചടങ്ങില്‍ ഇരിട്ടി മുന്‍സിപ്പല്‍ കൗണ്‍സിലര്‍ പി.രഘു ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രാജേഷ് വി. ജയിംസിന് തുണിസഞ്ചി നല്‍കിക്കൊണ്ട് നിര്‍വഹിച്ചു. എ.പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ കമ്മിറ്റി അംഗം രാംദാസ് ഇടക്കാനം മുഖ്യപ്രഭാഷണം നടത്തി. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രാജേഷ് വി.ജയിംസ്, കെ.കുഞ്ഞിനാരായണന് മാസ്റ്റര്‍, പി.മനീഷ്, കെ.രതീശന്, കെ.അരുണ്‍, ആകര്‍ഷ്, വിവേക് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: