ആരോഗ്യ ബോധവല്‍ക്കരണ ക്വിസ് നടത്തി

Sunday 8 January 2017 11:07 pm IST

ഇരിട്ടി: കണ്ണൂര്‍ ജില്ലാ ഭരണകൂടവും ജില്ലാ ആരോഗ്യവകുപ്പും കുടുംബശ്രീയും സംയുക്തമായി ആറളം ഫാമില്‍ ആരോഗ്യ ബോധവല്‍ക്കരണ ക്വിസ് സംഘടിപ്പിച്ചു. ഫാം ഗവ. സ്‌കൂളില്‍ നടന്ന പരിപാടി ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി.റോസമ്മ അദ്ധ്യക്ഷത വഹിച്ചു. കീഴ്പള്ളി പിഎച്ച്‌സി മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.രാജേഷ് സ്വാഗതം പറഞ്ഞു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ.നാരായണനായിക്ക് മുഖ്യഭാഷണം നടത്തി. പഞ്ചായത്ത് മെമ്പര്‍ ഡോ.ത്രേസ്യാമ്മ കൊങ്ങോല, അസി. കലക്ടര്‍ ജോര്‍മിക് ജോര്‍ജ്ജ്, ഡോ.കെ.വി.ലതീഷ്, ഡോ.പി.എം.ജ്യോതി, പി.കെ.വിശ്വനാഥന്‍ നായര്‍, ആര്‍.പി.ഗിരീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.