പരിക്കളം അയ്യപ്പന്‍ കാവ് ക്ഷേത്രത്തില്‍ പാട്ട് മഹോത്സവം 11,12 തീയതികളില്‍

Sunday 8 January 2017 11:07 pm IST

ഇരിട്ടി: പരിക്കളം അയ്യപ്പന്‍ കാവ് ക്ഷേത്രത്തിലെ പാട്ട് മഹോത്സവം 11, 12 തീയതികളില്‍ വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ക്ഷേത്രം തന്ത്രി ഇടവലത്ത് പുടയൂര്‍ മനക്കല്‍ കുബേരന്‍ നമ്പൂതിരിപ്പാട് മുഖ്യ കാര്‍മ്മികത്വം വഹിക്കും. 11ന് വൈകുന്നേരം 5 മണിക്ക് കലവറനിറക്കല്‍ ഘോഷയാത്ര തുടര്‍ന്ന് സാംസ്‌കാരിക സമ്മേളനം ഷാജി കരിപ്പത്തിന്റെ ആദ്ധ്യാത്മിക പ്രഭാഷണം എന്നിവ നടക്കും. 12ന് വൈകുന്നേരം കളമെഴുത്തും പാട്ടും, പുനപ്രതിഷ്ഠ നടന്ന് 12 വര്‍ഷം തികയുന്നതിന്റെ ഭാഗമായി 12008 നാളികേരം ഉടക്കല്‍ ചടങ്ങും ഇതോടൊപ്പം ക്ഷേത്രത്തില്‍ നടക്കും. പത്രസമ്മേളനത്തില്‍ ഭാരവാഹികളായ പി.പി.രവീന്ദ്രന്‍, ടി.ശ്രീരാജ്, എം.കെ.മോഹനന്‍, പി.അനന്തന്‍, ടി. സന്ദീപ് എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.