പയ്യന്നൂര്‍: സമൂഹത്തിലുണ്ടാവുന്ന ഓരോ അനീതിക്കെതിരെയും പ്രതികരിക്കാന്‍ ഉത്തരവാദിത്തമുള്ള സാംസ്കാരിക നായകന്മാര് രാഷ്ട്രീയ സ്തുതിപാഠകരായി മാറുന്നത് അപലപനീയമാണെന്ന് തപസ്യ കലാസാഹിത്യവേദി മേഖലാ സമിതി പ്രസ്താവിച്ചു. ഇടതുഭരണത്തിനു കീഴില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും കണ്ടിട്ടും പ്രതികരിക്കാതിരുന്ന എം.ടിയെപ്പോലുള്ളവര്‍ വാര്‍ത്താപ്രാധാന്യം ലക്ഷ്യംവെച്ച് തെറ്റിധാരണകള്‍ പടര്‍ത്തുന്നത് എതിര്‍ക്കപ്പെടേണ്ടതു തന്നെയാണെന്നും എം.ടിയെപ്പോലെ മോഹന്‍ ലാലിനും അഭിപ്രായസ്വാതന്ത്ര്യമുണ്ടെന്ന് ഓര്‍മ്മിക്കേണ്ടതുണ്ടെന്നും സമിതി അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു. പിലാത്തറയില്‍ നടന്ന മേഖലാസമിതി യോഗം സംസ്ഥാന സമിതി അംഗം ഡോ.ബാലകൃഷ്ണന് കൊളവയല്‍ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് കെ.മോഹനന് അധ്യക്ഷത വഹിച്ചു.രാമകൃഷ്ണന് വെങ്ങര, ഇ.എ.ഹരി, പാണപ്പുഴ പദ്മനാഭ പണിക്കര്‍ ,പി .പി .സന്ദീപ് കുമാര്‍ ,പ്രശാന്ത് ബാബു കൈതപ്രം എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: