പരിസ്ഥിതി പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ജനകീക സദസ്സ്

Sunday 8 January 2017 11:14 pm IST

കളമശേരി: ഐഎസ്ആര്‍ഒ മാലിന്യത്തിനെതിരെ പ്രതികരിച്ച പരിസ്ഥിതി പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഏലൂര്‍ പാതാളം കവലയില്‍ ജനകീക സദസ്സ് നടന്നു. സാമൂഹ്യ പ്രവര്‍ത്തകന്‍ ഹരീഷ് വാസുദേവ് യോഗം ഉദ്ഘാടനം ചെയ്തു. എ.ബി. ഗോപിനാഥ്, സുബൈദ ഹംസ, മഹേഷ് തുടങ്ങിയവര്‍ സംസാരിച്ചു. കീഴ്മാട് നാലാംമൈലില്‍ പ്രവര്‍ത്തിക്കുന്ന ഐഎസ്ആര്‍ഒ യൂണിറ്റില്‍ ഉണ്ടാകുന്ന മാലിന്യം കടലില്‍ ഒഴുക്കിക്കളയാന്‍ ബോട്ടില്‍ കൊണ്ടു പോകുന്നത് പരിസ്ഥിതി പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. ഇതിന്റെ പേരില്‍ ബിനാനിപുരം പോലീസ് പീഡിപ്പിക്കുന്നതായി പ്രവര്‍ത്തകര്‍ ആരോപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.