തലശ്ശേരി: ഇരുപത്തിഎട്ടാമത് ദേശീയ റോഡ് സുരക്ഷാ വാരം നാളെ മുതല്‍ 15 വരെ വിവിധ പരിപാടികളോടെ നടക്കുന്നതാണെന്ന് തലശ്ശോരി ജോയിന്റ് ആര്‍ടിഒ രാധാകൃഷ്ണന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തലശ്ശേരി സബ് ആര്ടിഒഫീസിന്റെ പരിധിയില്‍ തലശ്ശേരി, ഇരിട്ടി താലൂക്കുകളിലായി വ്യത്യസ്ത രീതിയിലുള്ള റോഡ് സുരക്ഷാ ബോധവല്‍ക്കണ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിന്റ ഭാഗമായി ഇന്ന് രാവിലെ തലശ്ശേരി പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് ഡ്രൈവര്‍മാര്‍ക്ക് സൗജന്യ കണ്ണ് പരിശോധനാ കേമ്പ് നടക്കുന്നതാണ്. പരിപാടി എ.എന്‍.ഷംസീര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 2 മണിക്ക് മമ്പറം സീനിയര്‍ സെക്കണ്ടറി സ്കൂളില്‍ ബോധവല്‍ക്കരണ ക്ലാസും തലശ്ശേരിയില്‍ റോഡ് സുരക്ഷാ റാലിയും നടക്കും. നാളെ തലശ്ശേരിയില്‍ ഓപ്പണ്‍ കാന്‍വാസില്‍ റോഡ് സുരക്ഷാ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളിക്കുന്ന ചിത്രരചനാ ക്യാമ്പയിന് നടത്തും
പ്രതികരിക്കാൻ ഇവിടെ എഴുതുക: