ടാക്‌സി ഡ്രൈവറെ തെരുവു നായ കടിച്ചു

Sunday 8 January 2017 11:19 pm IST

നെടുമ്പാശ്ശേരി: കവരപ്പറമ്പ് കൂരന്‍താഴത്ത് പറമ്പില്‍ വര്‍ഗ്ഗീസിന്റെ മകന്‍ പോള്‍സന് തെരുവുനായയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു. സ്വന്തം പറമ്പില്‍നിന്നും കപ്പ പറിച്ച് വീട്ടിലേക്ക് പോകുമ്പോഴാണ് തെരുവുനായ പാഞ്ഞെത്തി പോള്‍സന്റെ കാല്‍ കടിച്ചുകീറിയത്. പട്ടിയുടെ കടി വിടുവിയ്ക്കാന്‍ കാല്‍ നിരവധി തവണ പോള്‍സണ്‍ കുടഞ്ഞിട്ടും നായ കടി വിടാതെ കാലില്‍ തൂങ്ങിക്കിടന്ന് കടിച്ചുകൊണ്ടിരുന്നു. ഒടുവില്‍ സര്‍വ്വശക്തിയും ഉപയോഗിച്ച് പട്ടിയെ പൊക്കി മാറ്റിയാണ് പോണ്‍സണ്‍ രക്ഷപെട്ടത്. ആദ്യം അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലും പിന്നീട് അങ്കമാലി സര്‍ക്കാര്‍ ആശുപത്രിയിലും ചികിത്സ തേടി. മുറിവ് ഗുരുതരമായതിനാല്‍ വിദഗ്ദ്ധ ചികിത്സയ്ക്കായി ഡോക്ടര്‍ എറണാകുളം ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് പറഞ്ഞുവിടുകയായിരുന്നു. അതേസമയം പോണ്‍സനെ കടിച്ച നായ ഇന്നലെ പേയിളകി ചാവുകയും ചെയ്തു. ഇതോടെ പോള്‍സണും കുടുംബവും നാട്ടുകാരും പരിഭ്രാന്തിയിലായിരിക്കുകയാണ്. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ ടാക്‌സി ഓടിച്ചാണ് പോണ്‍സണ്‍ കുടുംബം പുലര്‍ത്തുന്നത്. പോണ്‍സന്റെ വരുമാനം നിലച്ചതോടെ കുടുംബവും സാമ്പത്തികമായി തകര്‍ച്ചയിലായിരിക്കുകയാണ്. പോള്‍സനും കുടുംബത്തിനും നഷ്ടപരിഹാരം ലഭിക്കുന്നതിന് മുഖ്യമന്ത്രി, മനുഷ്യാവകാശ കമ്മീഷന്‍, കളക്ടര്‍, ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റി, പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്ക് പരാതി നല്‍കുമെന്ന് തെരുവുനായ ഉന്മൂലന സംഘം ചെയര്‍മാന്‍ ജോസ് മാവേലി അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.