സിപിഎം അക്രമികളുടെ അഴിഞ്ഞാട്ടം; സംഘപരിവാര്‍ സംഘടനകളുടെ കൊടിതോരണങ്ങള്‍ നശിപ്പിച്ചു

Sunday 8 January 2017 11:22 pm IST

കോതമംഗലം: ചേലാട് ജംഗ്ഷനില്‍ നട്ടുവളര്‍ത്തിയ ആല്‍മരവും സംഘപരിവാര്‍ സംഘടനകളുടെ പോസ്റ്ററുകള്‍, ബാനറുകള്‍, കൊടിതോരണങ്ങള്‍ എന്നിവ സിപിഎം അക്രമികള്‍ വ്യാപകമായി കഴിഞ്ഞദിവസം രാത്രിയില്‍ നശിപ്പിച്ചു. കീരമ്പാറ വെളിയനാട് ക്ഷേത്രത്തിലെ താലപ്പൊലി ആരംഭിക്കുന്നത് ഈ ആല്‍മരച്ചുവട്ടിലെ ശൂലവും വിളക്കും വണങ്ങിക്കൊണ്ടാണ്. ശൂലവും നിലവിളക്കും സമീപത്തെ പരിവാര്‍ സംഘടനകളുടെ എല്ലാ സാമഗ്രികളും നശിപ്പിച്ച് ഇരപ്പിങ്ങല്‍ തോട്ടില്‍ എറിഞ്ഞിരിക്കുകയാണ്. സിപിഎം അക്രമികള്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. കഴിഞ്ഞ ദിവസം സിഐടിയു, സിപിഎം എന്നീ സംഘടനകളില്‍നിന്ന് അമ്പതോളം പ്രവര്‍ത്തകര്‍ രാജിവച്ച് ബിഎംഎസിലും ബിജെപിയിലും ചേര്‍ന്നിരുന്നു. ഇതില്‍ വിറളിപൂണ്ട സിപിഎമ്മുകാരാണ് ഈതെമ്മാടിത്തംകാട്ടിയത്. കഴിഞ്ഞ ദിവസം പൂടഷാജി, ചാമിയെന്ന് വിളിക്കുന്ന സുബ്രഹ്മണ്യന്‍ എന്നിവര്‍ ചേലാട് കവലയില്‍ പരസ്യമായി സംഘപരിവാര്‍ സംഘടകളുടെ ഒരുപ്രവര്‍ത്തനവും അനുവദിക്കില്ലെന്നും പ്രചരണസാമഗ്രികള്‍ വെയ്ക്കാനും പാര്‍ട്ടിവിട്ടുപോയ ഒരുത്തനേയും വീട്ടില്‍കിടന്ന് ഉറങ്ങാന്‍ അനുവദിക്കില്ലെന്നും ഭീഷണിപ്പെടുത്തിയിരുന്നു. അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ഹിന്ദുഐക്യവേദിയുള്‍പ്പെടെയുള്ള സംഘപരിവാര്‍ സംഘടനാ നേതാക്കള്‍ ആവശ്യപ്പെട്ടു. സിപിഎമ്മിന്റെ അക്രമത്തില്‍ പ്രതിഷേധിച്ച് ചേലാട് കവലയില്‍ സംഘപരിവാര്‍സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.