കുടിവെള്ള ക്ഷാമം രൂക്ഷം

Sunday 8 January 2017 11:23 pm IST

അങ്കമാലി: തുറവൂര്‍ പഞ്ചായത്തില്‍ കുടിവെള്ള ക്ഷാമം രൂക്ഷം. തുറവൂര്‍ പള്ളി അങ്ങാടി, ഡയറി കവല, വാട്ടര്‍ ടാങ്ക് കോളനി, ശിവജി പുരം, ചക്കാല പൊങ്ങം, ആനപ്പാറ കോളനി, പുതുകുളങ്ങര, കിടങ്ങൂര്‍ തുടങ്ങിയ മേഖലകളില്‍ ജനം വെള്ളത്തിനായി നെട്ടോട്ടം ഓടുകയാണ്. ചാലക്കുടി ഇടത് കരകനാലിലൂടെയും, ഇടമലയാര്‍ കനാലിലൂടെ വേഗത്തില്‍ വെള്ളം ഒഴിക്കിയാല്‍ ഭൂരിപക്ഷ മേഖലയിലും കുടിവെള്ള ക്ഷാമം പരിഹരിക്കപ്പെടും, നെല്‍കൃഷി പല സ്ഥലങ്ങളിലും ഉണങ്ങി, ജാതി, കവുങ്ങ്, തെങ്ങ് തുടങ്ങിയ വിളകളും പല സ്ഥലങ്ങളിലും ഉണങ്ങി തുടങ്ങി. വെള്ളം ചൂഷണം ചെയ്യുന്ന സ്ഥാപനങ്ങള്‍ ജൂണ്‍ വരെ അടച്ചിടണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ആനപ്പാറ കനാല്‍ ബണ്ട് കോളനിയില്‍ 8 വര്‍ഷമായി നിര്‍മ്മാണം നടക്കുന്ന കുടിവെള്ള പദ്ധതി നിര്‍മ്മാണം പൂര്‍ത്തീകരിക്കാല്‍ നടപടി എടുക്കുക, വാട്ടര്‍ ടാങ്ക് കോളനിയില്‍ പ്രധാനമന്ത്രിയുടെ സ്വജല്‍ ധാരാ പദ്ധതിയില്‍ പെടുത്തി ചെറിയ കുടിവെള്ള പദ്ധതി നടപ്പിലാക്കണമെന്നു് ബിജെപി തുറവുര്‍ പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. കര്‍ഷകമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ഐ കെ. ജിബു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെ.ടി ഷാജി അദ്ധ്യക്ഷത വഹിച്ചു. അഡ്വ.തങ്കച്ചന്‍ വര്‍ഗ്ഗീസ്, ബിജു പുരുഷോത്തമന്‍ ,എം കെ ജനകന്‍,വര്‍ഗ്ഗീസ് പുന്നയ്ക്കല്‍, കെ ജി ഷാജി, വി.വി. രഞ്ജിത്ത്കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.