4807 കോടിയുടെ കള്ളപ്പണം കണ്ടെത്തി

Monday 9 January 2017 3:54 am IST

ന്യൂദല്‍ഹി: നോട്ട് റദ്ദാക്കിയതിന് ശേഷം ആദായനികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും നടത്തിയ പരിശോധനയില്‍ വെളിപ്പെട്ടത് 4807 കോടി രൂപയുടെ കള്ളപ്പണം. 609 കോടിയുടെ സ്വര്‍ണവും നോട്ടുകളും കണ്ടെടുത്തു. 112 കോടിയുടെ പുതിയ നോട്ടുകള്‍ പിടികൂടി. പുതിയ നോട്ടുകളില്‍ ഭൂരിഭാഗവും രണ്ടായിരത്തിന്റെതാണ്. 97.8 കോടിയുടെ സ്വര്‍ണമാണ് കണ്ടെടുത്തത്. രാജ്യവ്യാപകമായി ആദായനികുതി വകുപ്പ് 1138 പരിശോധനകള്‍ നടത്തി. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമായി 5184 നോട്ടീസുകള്‍ അയച്ചു. കള്ളപ്പണം വെളുപ്പിക്കല്‍, അനധികൃത സ്വത്ത് സമ്പാദനം എന്നിവയുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും സിബിഐക്കും ആദായനികുതി വകുപ്പ് 526 കേസുകള്‍ അന്വേഷണത്തിനായി കൈമാറി. രണ്ട് ലക്ഷത്തിന് മുകളിലുള്ള ബാങ്കുകളിലെ നിക്ഷേപങ്ങള്‍ പരിശോധിച്ച് വരികയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.