ഹെയ്തിയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 20 പേര്‍ മരിച്ചു

Monday 9 January 2017 10:33 am IST

പോര്‍ട്ട് ഔ പ്രിന്‍സ്: ഹെയ്തിയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 20 പേര്‍ മരിച്ചു. ഇവിടുത്തെ മോന്‍ഡെ ലക്‌റേറ്റ് നഗരത്തിലാണ് സംഭവം. അപകടത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരങ്ങള്‍. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഈ വര്‍ഷം ഹെയ്തിയിലുണ്ടാകുന്ന ഏറ്റവും വലിയ അപകടമാണിത്. പൊതുഗതാഗതത്തെ പറ്റി ജനങ്ങള്‍ക്ക് മുന്‍ധാരണകളൊന്നുമില്ലാത്തതാണ് ഇവിടെ അപകടങ്ങള്‍ കൂടാന്‍ കാരണം. ഹെയ്തിയിലുള്ള നിരവധി പേര്‍ വാഹനങ്ങള്‍ വാങ്ങിക്കൂട്ടുന്നു. എന്നാല്‍ ഇവരില്‍ ഭൂരിഭാഗവും വാഹനങ്ങളുടെ അറ്റകുറ്റപണികള്‍ക്ക് മെനക്കെടാറില്ല. അധികം പരിശീലനം ഇല്ലതെയും ഇവിടെ ജനങ്ങള്‍ വാഹനംഓടിക്കുന്നു. ഇതെല്ലാം ഇവിടെ വാഹനാപകടങ്ങള്‍ കൂടാന്‍ കാരണമായിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.