ബിജെപി മേഖലാ ജാഥകള്‍ ഇന്ന് മുതല്‍ ജില്ലയില്‍

Monday 9 January 2017 11:10 am IST

മലപ്പുറം: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍ നയിക്കുന്ന മേഖല ജാഥകള്‍ ഇന്ന് മുതല്‍ ജില്ലയില്‍ പര്യടനം നടത്തും. എ.എന്‍.രാധാകൃഷ്ണന്‍ നയിക്കുന്ന കോഴിക്കോട് മേഖലജാഥ വള്ളിക്കുന്ന്, കൊണ്ടോട്ടി മണ്ഡലങ്ങളില്‍ പര്യടനം നടത്തും. ഇന്ന് രാവിലെ 10ന് ജില്ലാ അതിര്‍ത്തിയായ ഇടിമുഴിക്കലില്‍ ജാഥക്ക് സ്വീകരണം നല്‍കും. 10.30ന് വള്ളിക്കുന്നിലും, 11.30ന് കൊണ്ടോട്ടിയിലും സ്വീകരണം നല്‍കും. കെ.സുരേന്ദ്രന്‍ നയിക്കുന്ന പാലക്കാട് മേഖല ജാഥയാണ് മറ്റ് മണ്ഡലങ്ങളില്‍ പര്യടനം നടത്തുക. നാളെ രാവിലെ 10ന് പുലാമന്തോളില്‍ ജില്ലാ നേതാക്കള്‍ ജാഥയെ സ്വീകരിക്കും. തുടര്‍ന്ന് പെരിന്തല്‍മണ്ണ, വണ്ടൂര്‍, നിലമ്പൂര്‍, എടവണ്ണ, മഞ്ചേരി എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം വൈകിട്ട് ആറിന് മലപ്പുറത്ത് സമാപിക്കും. പൊതുയോഗം സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യും. രണ്ടാം ദിവസമായ 11ന് രാവിലെ 9.30ന് പരപ്പനങ്ങാടിയില്‍ നിന്നും ജാഥ ആരംഭിക്കും. തുടര്‍ന്ന് താനൂര്‍, തിരൂര്‍, കോട്ടക്കല്‍, എടപ്പാള്‍, ചങ്ങരംകുളം എന്നിവിടങ്ങളിലെ സ്വീകരണമേറ്റുവാങ്ങി തൃശ്ശൂര്‍ ജില്ലയിലേക്ക് കടക്കും. മേഖലാജാഥയുടെ ഭാഗമായി മണ്ഡലം, പഞ്ചായത്ത് എന്നിവ കേന്ദ്രീകരിച്ച് പ്രചരണജാഥകള്‍ നടന്നു. ആതവനാട്: കെ.സുരേന്ദ്രന്‍ നയിക്കുന്ന മേഖലാ യാത്രയുടെ പ്രചരണാര്‍ത്ഥം ആതവനാട് പഞ്ചായത്ത് കമ്മറ്റി വാഹന പ്രചരണ ജാഥ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ.പി.നാരായണന്‍ നയിച്ച ജാഥ ജില്ലാ സെക്രട്ടറി എ.വസന്തകുമാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ജനറല്‍ സെക്രട്ടറി വിപിന്‍ പുത്തൂരത്ത്, മണ്ഡലം സെക്രട്ടറി കറുകയില്‍ ശശി തുങ്ങിയവര്‍ പങ്കെടുത്തു. ആതവനാട് കാട്ടിലങ്ങാടിയില്‍ നിന്നാരംഭിച്ച ജാഥ വൈകിട്ട് പുത്തനത്താണിയില്‍ സമാപിച്ചു. സമാപന യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് കെ.പി.പ്രദീപ്, മണ്ഡലം ജനറല്‍ സെക്രട്ടറി സുനില്‍ പരിയാപുരം തുടങ്ങിയവര്‍ സംസാരിച്ചു കുറ്റിപ്പുറം: കോട്ടക്കല്‍ മണ്ഡലത്തില്‍ പ്രസിഡന്റ് വി.വി.രാജേന്ദ്രന്‍ നയിച്ച പ്രചരണ ജാഥയ്ക്ക് വിവിധ സ്ഥലങ്ങളില്‍ സ്വീകരണം നല്‍കി. മണ്ഡലം ജനറല്‍ സെക്രട്ടറി സജീഷ് പൊന്മള, യുവമോര്‍ച്ച മണ്ഡലം സെക്രട്ടറി ജിത്തുമോന്‍, സുരേഷ് പാറത്തൊടി, പത്മിനി ചെല്ലൂര്‍, ആനന്ദന്‍ വളാഞ്ചേരി, ബാബു കാര്‍ത്തല, സുബമണ്യന്‍, പ്രതാപന്‍ ശിവന്‍, സുരേഷ്, വാസു എന്നിവര്‍ സംസാരിച്ചു. വണ്ടൂര്‍: മേഖലാജാഥയുടെ പ്രചരാണാര്‍ത്ഥം വണ്ടൂര്‍ മണ്ഡലത്തില്‍ വാഹനപ്രചരണ ജാഥ സംഘടിപ്പിച്ചു. കൂടാതെ പത്തിന് കെ.സുരേന്ദ്രന്‍ നയിക്കുന്ന ജാഥക്ക് വിപുലമായ സ്വീകരണം നല്‍കുമെന്നും നേതാക്കള്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.