ഐഎഎസ് ഉദ്യോഗസ്ഥര്‍ സമരത്തില്‍ നിന്ന് പിന്‍മാറി

Monday 9 January 2017 11:34 am IST

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥര്‍ സമരത്തില്‍ നിന്ന് പിന്‍മാറി. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് സമരം പിന്‍വലിച്ചത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. പ്രതിഷേധം സര്‍ക്കാരിനെതിരെയല്ലെന്ന് ഐഎഎസ് ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയെ അറിയിച്ചു. എന്നാല്‍ പരാതികള്‍ പിന്നീട് പരിഗണിക്കാമെന്നും സമരം പിന്‍വലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇതോടെയാണ് ഐഎഎസ് അസോസിയേഷന്‍ സമരം പിന്‍വലിച്ചത്. വ്യവസായ അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണിയെ പ്രതിയാക്കിയ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നിലപാടിക്കെതിരെയാണ് ഐഎഎസ് അസോസിയേഷന്‍ സമരം പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി ജില്ലാ കളക്ടര്‍മാര്‍ അടക്കമുള്ള ഐഎഎസ് ഉദ്യോഗസ്ഥര്‍ ചീഫ് സെക്രട്ടറിക്ക് അവധി അപേക്ഷ നല്‍കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.